​ജിഎൻജി മിസ് മിസിസ് കേരളം 2026 ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരളം സൗന്ദര്യസങ്കൽപ്പങ്ങളിൽ മാറ്റം കുറിച്ച് ദി ക്രൗൺ ഓഫ് ഗ്ലോറി

കൊച്ചിയിൽ നടന്ന ജിഎൻജി മിസ് & മിസിസ് കേരളം 2026 സൗന്ദര്യമത്സരത്തിൽ ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരളമായി. പ്രായപരിധിയില്ലാതെ നടത്തിയ മത്സരത്തിന്റെ വിശേഷങ്ങൾ.

​ജിഎൻജി മിസ് മിസിസ് കേരളം 2026 ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരളം സൗന്ദര്യസങ്കൽപ്പങ്ങളിൽ മാറ്റം കുറിച്ച് ദി ക്രൗൺ ഓഫ് ഗ്ലോറി
ജിഎൻജി മിസ് & മിസിസ് കേരളം 2026: ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള
​ജിഎൻജി മിസ് മിസിസ് കേരളം 2026 ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരളം സൗന്ദര്യസങ്കൽപ്പങ്ങളിൽ മാറ്റം കുറിച്ച് ദി ക്രൗൺ ഓഫ് ഗ്ലോറി

ജിഎൻജി മിസ് & മിസിസ് കേരളം 2026: ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരളം; സൗന്ദര്യസങ്കൽപ്പങ്ങളിൽ മാറ്റം കുറിച്ച് 'ദി ക്രൗൺ ഓഫ് ഗ്ലോറി'

​കൊച്ചി: പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ഗ്ലിറ്റ്സ് എൻ ഗ്ലാം (GNG) സംഘടിപ്പിച്ച ജിഎൻജി മിസ് & മിസിസ് കേരളം 2026 'ദി ക്രൗൺ ഓഫ് ഗ്ലോറി' കൊച്ചിയിൽ സമാപിച്ചു. പ്രായം, ഉയരം, ഭാരം തുടങ്ങിയ നിബന്ധനകളില്ലാതെ ആത്മവിശ്വാസത്തിനും വ്യക്തിത്വത്തിനും മുൻഗണന നൽകി നടത്തിയ മത്സരത്തിൽ ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരളമായി തെരഞ്ഞെടുക്കപ്പെട്ടു.

​മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മിസ് വിഭാഗത്തിൽ ഗായത്രി എസ് നായർ ഒന്നാം റണ്ണറപ്പായും ഡോ. ജൂബി തോമസ് രണ്ടാം റണ്ണറപ്പായും വിജയിച്ചു. മിസിസ് സിൽവർ വിഭാഗത്തിൽ നിവേദ്യ ഡെൽജിത്ത് കിരീടം ചൂടി. ഡോ. കെ ശ്രീലക്ഷ്മി ശങ്കരൻകുട്ടി, പൂജ മോഹൻ എന്നിവരാണ് ഈ വിഭാഗത്തിലെ റണ്ണേഴ്‌സ് അപ്പുകൾ. മിസിസ് ഗോൾഡ് കാറ്റഗറിയിൽ ചിക്കു ലിസ ജോൺ ജേതാവായപ്പോൾ ആതിര സനിൽ, തങ്കം കുറ്റിക്കാട് എന്നിവർ റണ്ണേഴ്‌സ് അപ്പുകളായി.

​മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലിറ്റ്സ് എൻ ഗ്ലാമിന്റെ സ്ഥാപക ദീപ പ്രസന്നയാണ് ഈ വ്യത്യസ്തമായ മത്സരത്തിന് നേതൃത്വം നൽകിയത്. പത്ത് വർഷത്തിലേറെ കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിച്ച പരിചയവുമായാണ് ദീപ ഈ സംരംഭത്തിന് തുടക്കമിട്ടത്. 59 വയസ്സുകാരിയായ പ്രേമലത നായർ ഉൾപ്പെടെയുള്ള ഫൈനലിസ്റ്റുകൾ റാമ്പിൽ ചുവടുവെച്ചത് മത്സരത്തിന്റെ വൈവിധ്യവും ഉൾക്കൊള്ളലും (Inclusivity) വിളിച്ചോതുന്നതായിരുന്നു.

​ഫാഷൻ കൊറിയോഗ്രാഫർമാരായ ജൂഡ് ഫെലിക്സ്, ദാലു കൃഷ്ണദാസ്, മിസ് ഗ്രാൻഡ് കേരള ഡോ. അശ്വിനി, കാൾ (ദിവ പേജന്റ്‌സ് എംഡി), ഡോ. സുമി ജോസ്, ഡോ. ആര്യ, പൂജ എന്നിവരടങ്ങിയ വിദഗ്ധ പാനലാണ് വിജയികളെ കണ്ടെത്തിയത്. കേരളത്തിന്റെ പൈതൃകവും ആധുനിക ശൈലിയും കോർത്തിണക്കിയ ഗ്രൂമിംഗ് സെഷനുകൾ മത്സരത്തിന്റെ ഭാഗമായി നടന്നു. സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അവർക്ക് ആഗോള അവസരങ്ങൾ ഒരുക്കാനുമാണ് ജിഎൻജി ലക്ഷ്യമിടുന്നതെന്ന് ദീപ പ്രസന്ന പറഞ്ഞു.