വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു

വിശ്വകർമ്മ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പിറവം മേഖല സമ്മേളനം മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് MLA ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു
വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു
വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു
വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു
വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു

വിശ്വകർമ്മ സർവീസ് സൊസൈറ്റി പിറവം മേഖല സമ്മേളനം നടത്തി; ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു

​പിറവം: വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) മൂവാറ്റുപുഴ താലൂക്ക് യൂണിയന് കീഴിലുള്ള പിറവം മേഖല സമ്മേളനം പ്രൗഢഗംഭീരമായി നടന്നു. ആശുപത്രി കവലയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ടൗൺ ചുറ്റി ചിൽഡ്രൻസ് പാർക്കിൽ സമാപിച്ച പ്രകടനത്തിന് ശേഷം പൊതുസമ്മേളനം നടന്നു.

​താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ സന്തോഷ്‌. K.U അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ സമൂഹത്തിന്റെ ഉന്നമനത്തിനായി ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അനിൽ. V.T മുഖ്യ അതിഥിയായിരുന്നു. അഡ്വ. ബാബു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.

​അനൂപ് ജേക്കബ് MLA, പിറവം മുനിസിപ്പൽ ചെയർപേഴ്സൺ K.R. പ്രദീപ്‌കുമാർ എന്നിവർ സമ്മേളനത്തിൽ വിശിഷ്ട സാന്നിധ്യമായി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ജനറൽ സെക്രട്ടറി ആദരിച്ചു.

​താലൂക്ക് ഭാരവാഹികളായ അജയ്കുമാർ S.R, പ്രജിത്ത് T.P, അമ്പിളി സുഭാഷ്, ബിജുമോൻ M, ബിജുമോൻ K.K എന്നിവരും മേഖല കമ്മിറ്റി ഭാരവാഹികളായ രമേഷ് കുമാർ, ജയകുമാർ, ഷാജു K.T, സുകുമാരൻ K.N, സുരേഷ് ബാബു, രാജു P.M, ശശി T.K തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന് ശേഷം 'കർമ്മ സൂപ്പർ ബീറ്റ്സ്' അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.