പുളിമിട്ടായി -ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു
പുളിമിട്ടായി
പേഴയ്ക്കാപ്പിള്ളി ഗവ.സ്കൂളിൽ "പുളിമിട്ടായി" ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.
മൂവാറ്റുപുഴ : ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ അഭിനയിച്ച ഫോർട്ട്ഫിലിം പുറത്തിറക്കി. സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ അരുൺ ഷോർട്ട് ഫിലിമിൻ്റെ പ്രകാശനം നിർവ്വഹിച്ചു. പിടിഎ പ്രസിഡൻ്റ് ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സികെ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ ബാല ചേതന ഫിലിം ക്ലബിലെ കുട്ടികളും അധ്യാപകരും ചേർന്നഭിനയിച്ച ഫിലിമിൻ്റെ കഥ അധ്യാപികയായ സ്റ്റാലിന ഭായിയും , സംവിധാനം കെഎം നൗഫലും, ഫോർട്ട് ഫിലിം സംവിധായകനായ കെഎസ് സന്തോഷ് കുമാർ സാങ്കേതിക സഹായവും ഹെഡ്മിസ്ട്രസ് സഫീന എ, ഫൈസൽ മുണ്ടക്കാമറ്റം എന്നിവർ നിർമാണവും നിർവ്വഹിച്ചിരിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെടുന്ന ഒരു കുട്ടിയുടെ കഥയാണ് പുളിമിട്ടായി ഷോർട്ട് ഫിലിമിൽ അവതരിപ്പിച്ചിരിക്കുന്നത്. അമീൻ മുഹമ്മദ്, അൽഫാസ് അലി, സിയാൻ മുഹമ്മദ് ഷാൻ എന്നീ വിദ്യാർത്ഥികളാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആസാദ് പബ്ലിക് ലൈബ്രറി സെക്രട്ടറി ടിആർ ഷാജു, ഷോർട് ഫിലിം സംവിധായകരായ കെഎസ് സന്തോഷ് കുമാർ, ബേസിൽ എൽദോ, പ്രിൻസിപ്പാൾ സന്തോഷ് ടി ബി , ഹെഡ്മിസ്ട്രസ് സഫീന എ, അധ്യാപകരായ സ്റ്റാലിന ഭായ്, ഗീതു ജി നായർ, സൽവ എം, ശ്രീലക്ഷ്മി പിആർ, അനുമോൾ പി ആർ ,റഹ് മത്ത് പിഎം,സബിദ പിഇ, നൗഫൽ കെഎം, ടിപി അഖിൽജിത്ത് എന്നിവർ സംസാരിച്ചു.
ചിത്രം : പേഴയ്ക്കാപ്പിള്ളി ഗവ.സ്കൂളിൽ കുട്ടികളുടെ ഷോർട്ട് ഫിലിം ചലച്ചിത്ര അക്കാദമിക അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു

