2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും മുഖ്യമന്ത്രി വി. ഡി. സതീശൻ

സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുമെന്നും 2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും മുഖ്യമന്ത്രി വി. ഡി. സതീശൻ
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിച്ചു
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും മുഖ്യമന്ത്രി വി. ഡി. സതീശൻ
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും മുഖ്യമന്ത്രി വി. ഡി. സതീശൻ
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും മുഖ്യമന്ത്രി വി. ഡി. സതീശൻ

​2050-ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും: മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും മുൻഗണന ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. പ്രകൃതിയെ തകർക്കുന്ന ഒരു വികസന പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

​രാജ്യത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ദേശീയതലത്തിൽ 2070 ലക്ഷ്യമിട്ടിരിക്കുമ്പോൾ കേരളം 2050-ഓടെ തന്നെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറുന്നതിനാണ് ശ്രമിക്കുന്നത്. ഇതിലൂടെ 2040-ഓടെ ഗണ്യമായ പുരോഗതി കൈവരിക്കാനാകും. കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

​"ബംഗാൾ ഉൾക്കടലിൽ മാത്രം കണ്ടിരുന്ന തരത്തിലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിഭാസങ്ങൾ ഇപ്പോൾ അറബിക്കടലിലും പ്രകടമാകുന്നുണ്ട്. അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളും ഏത് സമയത്തും സംഭവിക്കാം. കൊച്ചി, മുംബൈ പോലുള്ള നഗരങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. മേഘവിസ്‌ഫോടനങ്ങൾ പെട്ടെന്ന് രൂപപ്പെടുന്നതിനാൽ പശ്ചിമഘട്ട മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത വർധിക്കുന്നുണ്ട്." - മുഖ്യമന്ത്രി വി. ഡി. സതീശൻ

​മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന 'വൺ ഹെൽത്ത്' ആശയം കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1972-ൽ സ്റ്റോക്ക്‌ഹോമിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മനുഷ്യരെപ്പോലെ ഭൂമിയിലെ മറ്റ് ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബോധ്യം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള കടൽത്തീരവും 44 നദികളും പശ്ചിമഘട്ടവും തടാകങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം ഒരു തലമുറയ്ക്ക് മാത്രം പൂർത്തിയാക്കാനാകുന്ന ദൗത്യമല്ലെന്നും വരും തലമുറകൾക്കും കൈമാറേണ്ട വലിയ ഉത്തരവാദിത്തമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​ചടങ്ങിൽ 'കേരള കാർബൺ ന്യൂട്രൽ പാത്ത്‌വേ 2050' ഉം, സംസ്ഥാന മാലിന്യ സംസ്‌കരണ സൗകര്യങ്ങളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പത്മശ്രീ കൊല്ലയിൽ ദേവകി അമ്മയെ ആദരിക്കുകയും, പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

​പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനം ഡയറക്ടറേറ്റ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടർ സുനീൽ പാമിടി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്., കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. പി. ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു