കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി

10 മാസം നീണ്ട ലോകായൻ 26 സമുദ്രയാത്ര പൂർത്തിയാക്കി ഐഎൻഎസ് സുദർശിനി കൊച്ചി നാവികസേനാ ആസ്ഥാനത്ത് തിരിച്ചെത്തി. 22,000 നോട്ടിക്കൽ മൈൽ പിന്നിട്ട കപ്പലിന് ഉജ്ജ്വല സ്വീകരണം നൽകി.

കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി; 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി

കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി; 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി

​കൊച്ചി: ഒട്ടേറെ പ്രതിസന്ധികളെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് 10 മാസം നീണ്ട സാഹസികമായ ‘ലോകായൻ 26’ മഹാസമുദ്രയാത്ര പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയുടെ പായക്കപ്പൽ ഐഎൻഎസ് സുദർശിനി മാതൃതീരത്ത് തിരിച്ചെത്തി. 22,000 നോട്ടിക്കൽ മൈലിലധികം നീണ്ട സമുദ്രയാത്ര വിജയകരമായി പൂർത്തിയാക്കി കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തിയ കപ്പലിന് വാട്ടർ സല്യൂട്ടോടെയും നാവികസേനാ ബാൻഡിന്റെ അകമ്പടിയോടെയും ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

​ഈ വർഷം ജനുവരി 20-നാണ് ഐഎൻഎസ് സുദർശിനി കൊച്ചിയിൽനിന്ന് ലോകായൻ 26 ദൗത്യത്തിനായി പ്രയാണം ആരംഭിച്ചത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ വൻകരകളിലായി 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങളിൽ കപ്പൽ അടുപ്പിച്ചു.

​യാത്രയിൽ രണ്ടുതവണ അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നതാണ് ദൗത്യത്തിലെ ഏറ്റവും വലിയ സവിശേഷത. പ്രതികൂല കാലാവസ്ഥയെയും പ്രക്ഷുബ്ധമായ കടലിനെയും അതിജീവിച്ച് 18 ദിവസം കൊണ്ട് 2,200 നോട്ടിക്കൽ മൈൽ ദൂരം പായകളുടെ മാത്രം സഹായത്തോടെയാണ് കപ്പൽ അറ്റ്ലാന്റിക് മുറിച്ചുകടന്നത്. പായക്കപ്പലുകൾ മാത്രം ഉപയോഗിച്ച് ഒരു സംഘം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രകളിലൊന്നാണിത്.

​ഫ്രാൻസിൽ നടന്ന ‘എസ്‌കേൽ എ സെറ്റ്’ സമുദ്ര പാരമ്പര്യമേള, യുഎസിൽ നടന്ന ‘സെയിൽ 250 ആൻഡ് ഇന്റർനാഷനൽ നേവൽ റിവ്യൂ’ എന്നിവയിലെ പങ്കാളിത്തം ദൗത്യത്തിന്റെ പ്രധാന നാഴികക്കല്ലുകളായി. മൊറോക്കോ, പോർച്ചുഗൽ, ഇറ്റലി, ഈജിപ്ത്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ നാവികസേനകളുമായി സംയുക്ത പരിശീലനവും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ‘മഹാസാഗർ’ എന്ന സാമുദ്രിക ആശയത്തിനും ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ സങ്കൽപത്തിനും ഊന്നൽ നൽകിയായിരുന്നു ഈ ചരിത്രയാത്ര.

​ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ അധ്യക്ഷതയിലാണ് ഫ്ലാഗ്-ഇൻ ചടങ്ങ് നടന്നത്. പ്രതികൂല സാഹചര്യങ്ങളിലും നാവികർ കാണിച്ച അളവറ്റ ക്ഷമയെയും പ്രഫഷണലിസത്തെയും സമർപ്പണബോധത്തെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു.