കളമശ്ശേരി അപ്പോളോ കമ്പനിക്ക് സമീപം അപകടങ്ങൾ പെരുകുന്നു റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
കളമശ്ശേരി അപ്പോളോ കമ്പനിക്ക് സമീപം വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രത്യേക റോഡ് സുരക്ഷാ പരിശോധന നടത്തി.
കളമശ്ശേരി അപ്പോളോ കമ്പനിക്ക് സമീപം അപകടങ്ങൾ പെരുകുന്നു: റോഡ് സുരക്ഷ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ്
എറണാകുളം: കളമശ്ശേരി അപ്പോളോ കമ്പനിക്ക് സമീപം റോഡ് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും നേരിട്ട് വിലയിരുത്തി മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സമഗ്രമായ പരിശോധന നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ മേൽനോട്ടത്തിൽ, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ എൻ. വിനോദ് കുമാർ, ജെയിംസ് ജോസഫ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധനയിൽ പങ്കെടുത്തു.
വാഹനങ്ങളുടെ വേഗത, ഗതാഗതത്തിരക്ക്, പാർക്കിംഗ് ക്രമീകരണങ്ങൾ, റോഡിന്റെ ദൃശ്യപരത, ട്രാഫിക് സിഗ്നലുകൾ, റോഡ് മാർക്കിംഗുകൾ, കാൽനടയാത്രക്കാരുടെ ക്രോസിംഗ് സംവിധാനങ്ങൾ എന്നിവയെല്ലാം ഉദ്യോഗസ്ഥ സംഘം വിശദമായി വിലയിരുത്തി. അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് വരും ദിവസങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുമായി ഏകോപനം നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ വേഗത്തിൽ നടപ്പിലാക്കും.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28 ന് ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കലയാണ് എന്റെ ലഹരി 30 വർഷമായി സിനിമാരംഗത്തുണ്ടായിട്ടും ലഹരി തൊടാത്തത് അതുകൊണ്ട് നടൻ പ്രമോദ് വെളിയനാട്
സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ഒക്ടോബർ 13 ന്
മറ്റ് ഭാഷകൾ പോലെ ആംഗ്യഭാഷയും പ്രധാനം മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ
പതിനാല് ജില്ലകളിലും ഗിഗ് തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കും മന്ത്രി ബിന്ദു കൃഷ്ണ
സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു 
