കള്ളാടി മണ്ണിടിച്ചിൽ ഹിമാചൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു മേപ്പാടി ചൂരൽമല റോഡിൽ നാളെ ഗതാഗത നിയന്ത്രണം

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മേപ്പാടി ചൂരൽമല റോഡിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കള്ളാടി മണ്ണിടിച്ചിൽ ഹിമാചൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു മേപ്പാടി ചൂരൽമല റോഡിൽ നാളെ ഗതാഗത നിയന്ത്രണം
കടാവർ ഡോഗ് പരിശോധന നടത്തുന്നു
കള്ളാടി മണ്ണിടിച്ചിൽ ഹിമാചൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു മേപ്പാടി ചൂരൽമല റോഡിൽ നാളെ ഗതാഗത നിയന്ത്രണം
കള്ളാടി മണ്ണിടിച്ചിൽ ഹിമാചൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു മേപ്പാടി ചൂരൽമല റോഡിൽ നാളെ ഗതാഗത നിയന്ത്രണം

കള്ളാടി മണ്ണിടിച്ചിൽ: ഹിമാചൽ സ്വദേശിക്കായുള്ള തിരച്ചിൽ തുടരുന്നു നാളെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശിക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന (NDRF), പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), അഗ്നിശമന സേന എന്നിവരടങ്ങിയ 50 അംഗ സംഘം മീനാക്ഷി പുഴയിൽ ആറ് കിലോമീറ്ററോളം ദൂരത്തിൽ കഴിഞ്ഞദിവസം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ പ്രദേശത്തെ സോൺ രണ്ട്, സോൺ നാല് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തീവ്ര പരിശോധനയും നടന്നു വരികയാണ്.

​ഞായറാഴ്ചയും (ജൂലൈ 12) പ്രദേശത്ത് വിപുലമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ 70 അംഗ സംഘത്തോടൊപ്പം അഗ്നിശമന സേന, പോലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിവിൽ ഡിഫൻസ് എന്നിവരും തിരച്ചിലിൽ പങ്കാളികളാകും. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ ചേർന്ന യോഗം തിരച്ചിലിന്റെ പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം. കെ. അജീഷ്, വിവിധ സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

​മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത നിയന്ത്രണം

​ദുരന്തബാധിത പ്രദേശത്തെ രണ്ട്, നാല് സോണുകളിൽ മണ്ണ് മാറ്റിയുള്ള തീവ്രപരിശോധന നടക്കുന്നതിനാൽ മേപ്പാടി - ചൂരൽമല റോഡിൽ ഞായറാഴ്ച (ജൂലൈ 12) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് നിയന്ത്രണം. മീനാക്ഷി പാലത്തിലൂടെ മേപ്പാടി - ചൂരൽമല ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.