കുസാറ്റിലും അപ്പോളോ ജംഗ്ഷനിലും പെലിക്കൻ ക്രോസ് നിലവിൽ വന്നു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
കൊച്ചി കുസാറ്റ് മെട്രോ സ്റ്റേഷന് സമീപവും അപ്പോളോ ജംഗ്ഷനിലും ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെലിക്കൻ ക്രോസ് സംവിധാനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കുസാറ്റ് മെട്രോ സ്റ്റേഷന് സമീപവും അപ്പോളോ ജംഗ്ഷനിലും പെലിക്കൻ ക്രോസ് സ്ഥാപിച്ചു
കൊച്ചി :കുസാറ്റ് മെട്രോ സ്റ്റേഷന് സമീപവും അപ്പോളോ പ്രീമിയർ ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച പെലിക്കൻ ക്രോസ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'യാത്രികർക്കൊപ്പം' എന്ന പദ്ധതിയുടെ ഭാഗമായാണ് പെലിക്കൻ ക്രോസ് സംവിധാനം സജ്ജമായിരിക്കുന്നത്.
നേരത്തെ ആര്യാസ് ജംഗ്ഷനിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പ്രോജക്റ്റിന് ശേഷമാണ് ഇപ്പോൾ കുസാറ്റിലും അപ്പോളോ ജംഗ്ഷനിലും പെലിക്കൻ ക്രോസ്സുകൾ സ്ഥാപിച്ചത്. നഗരത്തിൽ റൗണ്ട് എബൗട്ട് സംവിധാനം നിലവിൽ വരികയും സിഗ്നലുകൾ ഒഴിവാക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ പത്തിടങ്ങളിൽ പ്രാഥമികമായി ഇത് നടപ്പിലാക്കും. തുടർന്ന് നൂറോളം കേന്ദ്രങ്ങളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ പെലിക്കൻ ക്രോസ്സുകൾ സ്ഥാപിക്കുമെന്നും ഗതാഗത മേഖലയിൽ പുതിയൊരു സംസ്കാരം കൊണ്ടുവരാൻ ഈ പരിഷ്കാരം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
