സ്വാതന്ത്ര്യദിനാഘോഷം ഹരിതാഭമാക്കാം പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്ക് പൂർണ്ണ വിലക്ക്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കി. പ്ലാസ്റ്റിക് കൊടിതോരണങ്ങളുടെ ഉപയോഗവും വിൽപനയും പൂർണ്ണമായി നിരോധിച്ചു.

സ്വാതന്ത്ര്യദിനാഘോഷം ഹരിതാഭമാക്കാം പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്ക് പൂർണ്ണ വിലക്ക്
സ്വാതന്ത്ര്യദിനാഘോഷം: പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്ക് കർശന നിരോധനം; ജില്ലയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും

സ്വാതന്ത്ര്യദിനാഘോഷം: പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്ക് കർശന നിരോധനം; ജില്ലയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും

​ആലപ്പുഴ: ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പൂർണ്ണമായും ഹരിതാഭമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ കർശന നടപടി. ആഘോഷങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് കൊടിതോരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഷാജി വി. നായർ ഉത്തരവിട്ടു. കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

​പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഗ്രീൻ പ്രോട്ടോകോളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി, കടലാസ്, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ മാത്രമേ പാടുള്ളൂ എന്ന് കളക്ടർ വ്യക്തമാക്കി.

​ഹരിതചട്ടങ്ങൾ ലംഘിച്ച് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വഡ്, ഐ.വി.ഒ സ്ക്വഡ്, തദ്ദേശ സ്ഥാപന വിജിലൻസ് സ്ക്വഡ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.