ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ

അമ്പലപ്പുഴയിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ എംഎൽഎ. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക കോർപ്പറേഷൻ വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ
അമ്പലപ്പുഴയിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ എംഎൽഎ
ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ

സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ രൂപീകരിക്കണം: ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: ഓട്ടോറിക്ഷകൾ സാധാരണക്കാരുടെ വാഹനമാണെന്നും, ഇവയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ പ്രത്യേകമായി ഒരു 'ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ' ആരംഭിക്കണമെന്നും ജി. സുധാകരൻ എം.എൽ.എ. ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പുകളുടെ അമ്പലപ്പുഴ താലൂക്ക് തല ഉദ്ഘാടനം പുറക്കാട് എസ്.എൻ.എം. എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

​ഓട്ടോറിക്ഷാ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും എം.എൽ.എ. പറഞ്ഞു. കൂടാതെ, സാധാരണക്കാർക്ക് അളവിലും തൂക്കത്തിലും കൃത്യമായ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പഞ്ചായത്തുകളിലും ലീഗൽ മെട്രോളജി സംവിധാനങ്ങൾ വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

​തൊഴിലാളികൾക്ക് ഫെയർ മീറ്റർ പുനഃപരിശോധനയ്ക്കും മുദ്രവെക്കലിനുമായി ലീഗൽ മെട്രോളജി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് സമീപം ക്യാമ്പുകൾ സംഘടിപ്പിച്ചത്. തൊഴിലാളികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം പരിഗണിച്ചാണ് പദ്ധതി 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയത്.

​അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.