ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി സിലിണ്ടറിന് 29 രൂപ വർധിച്ചു, പുതിയ നിരക്കുകൾ ഇന്നുമുതൽ

രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (LPG) വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ നിലവിൽ വരും.

ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി സിലിണ്ടറിന് 29 രൂപ വർധിച്ചു, പുതിയ നിരക്കുകൾ ഇന്നുമുതൽ
​ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 29 രൂപ വർധിച്ചു, പുതിയ നിരക്കുകൾ ഇന്നുമുതൽ

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (എൽ.പി.ജി) വിലയിൽ വീണ്ടും വൻ വർധനവ്. സിലിണ്ടറിന് 29 രൂപയാണ് പുതുതായി വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് കൂടുതൽ പ്രതിസന്ധിയിലാകും.

​പുതിയ നിരക്ക് പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോ ഗ്രാം തൂക്കമുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. കഴിഞ്ഞ മാർച്ചിൽ സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. നേരത്തെ ജൂൺ മാസത്തിന്റെ തുടക്കത്തിൽ വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ 42 രൂപയുടെ വർധനവ് വരുത്തിയിരുന്നു.

​പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ഊർജ വിതരണത്തെ സാരമായി ബാധിച്ചതാണ് നിലവിലെ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോള വിപണിയിലെ പ്രതിസന്ധി മൂലം സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. പുതിയ വിലവർധനവിന് മുൻപ് വരെ ഒരു സിലിണ്ടർ വിൽക്കുമ്പോൾ കമ്പനികൾക്ക് 703 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായി എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ (PTI) റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഇന്ധന വിലയിൽ മാറ്റങ്ങളുണ്ടായേക്കാമെന്നാണ് സൂചന.