പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച സംഭവം: മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ ക്രൈം പോലീസ് കേസെടുത്തു.

പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച സംഭവം: മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്
പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച സംഭവം: മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

​ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിലുള്ളത്. ബിഎൻഎസ് 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ജാൻമണി ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ വിവാദമായ സംഭവത്തിൽ ജാൻമണി പിന്നീട് മാപ്പ് ചോദിച്ചിരുന്നു.