സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീൻ ആദ്യ ഗാനം ആതി ഇവ യാരാ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രം നവംബർ 6ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്; നവംബർ 6ന് ആഗോള റിലീസ്
കൊച്ചി: സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ എഴുതി ആലപിച്ചിരിക്കുന്നത് രാജ് പ്രിയൻ ആണ്. ലിറിക്കൽ വീഡിയോയിൽ തരംഗമാകുന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതും രാജ് പ്രിയൻ തന്നെയാണ്. ചിത്രം നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. 'ഇമ്പരാജ് ഐപിഎസ്' എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ എത്തുന്നത്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
മഹേഷ് ഭൂപതി എന്റർടെയ്ൻമെന്റ്, 2D എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
നസ്‌ലൻ, നസ്രിയ നസീം എന്നിവർ സൂര്യയ്ക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും അണിനിരക്കുന്നുണ്ട്. വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദാണ് ഓഡിയോഗ്രഫി. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്