കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിർമ്മല ഹൊറൈസൺസ് 2026 , AI കൃഷി 360° പദ്ധതികൾ കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വേസ്റ്റ് ടു വണ്ടർ ടീമിനെ ചടങ്ങിൽ ആദരിച്ചു.
നിർമ്മല ഹൊറൈസൺസ് 2026 ഉദ്ഘാടനം ചെയ്തു; കാർഷിക മേഖലയിൽ AI പ്രയോജനപ്പെടുത്തുന്നത് മഹത്തരം - കൃഷി മന്ത്രി
മൂവാറ്റുപുഴ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ് മൂവാറ്റുപുഴ നിർമ്മല കോളേജെന്നും കാർഷിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തുകയെന്ന ആശയം വളരെ മഹത്തരമാണെന്നും സംസ്ഥാന കൃഷി മന്ത്രി ശ്രീ. ടി. സിദ്ദിഖ് പ്രസ്താവിച്ചു. നിർമ്മല കോളേജിൽ സംഘടിപ്പിച്ച 'നിർമ്മല ഹൊറൈസൺസ് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'AI കൃഷി 360°' എന്ന പുതിയ സാമൂഹിക പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ കൃഷി മന്ത്രി നിർവ്വഹിച്ചു. കർഷകർക്ക് കീട നിയന്ത്രണം, വിള പരിപാലനം, കാലാവസ്ഥ പ്രവചനം എന്നിവയിൽ AI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സഹായകരമാകുന്നതാണ് ഈ പദ്ധതി. കൂടാതെ, ക്യാമ്പസിലും സമൂഹത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി 'നിർമ്മല PACE' എന്ന പുതിയ ആശയത്തിനും കോളേജ് തുടക്കമിട്ടു.
1,06,000 സോഡാ കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് ലയണൽ മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവരുടെ ഭീമൻ മ്യൂറൽ ചിത്രങ്ങൾ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ടാലന്റ് റെക്കോർഡ് ബുക്ക് എന്നിവയിൽ ഇടംനേടിയ കോളേജിന്റെ 'വേസ്റ്റ് ടു വണ്ടർ' നേട്ടത്തെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ റവ. മോൺ. ഡോ. പയസ് മലേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് കുരുപ്പുമഠം എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിബു തോംസൺ നന്ദിയും പറഞ്ഞു.
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ