45 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി എറണാകുളം ജില്ലാ ആസൂത്രണ സമിതി

എറണാകുളം ജില്ലയിലെ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ഡി.പി.സി അംഗീകാരം നൽകി. ഇതുവരെ 89 സ്ഥാപനങ്ങൾ പദ്ധതി നടപടികൾ പൂർത്തിയാക്കി.

45 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി എറണാകുളം ജില്ലാ ആസൂത്രണ സമിതി
ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണൻ സംസാരിക്കുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ പി. എം. ഷഫീഖ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. എൽ. ശ്രീകുമാർ തുടങ്ങിയവർ സമീപം

45 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി എറണാകുളം ജില്ലാ ആസൂത്രണ സമിതി

കൊച്ചി: എറണാകുളം ജില്ലയിലെ ഏഴ് നഗരസഭകൾ, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾ, 35 ഗ്രാമപഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം നൽകി.

​അംഗീകാരം നേടിയ സ്ഥാപനങ്ങൾ സമയബന്ധിതമായി പദ്ധതികൾ വെറ്റിങ്ങിനായി അയക്കുകയും തുടർ നിർവ്വഹണ നടപടികളിലേക്ക് ഉടനടി കടക്കുകയും ചെയ്യണമെന്ന് ഡി.പി.സി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജി. രാധാകൃഷ്ണൻ നിർദ്ദേശിച്ചു.

​ഇതോടെ ജില്ലയിൽ ആകെ 89 തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി അംഗീകാര നടപടികൾ പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള സ്ഥാപനങ്ങൾ എത്രയും വേഗം പദ്ധതികൾ സമർപ്പിച്ച് അംഗീകാരം വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

​ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന തെരുവ് നായ നിയന്ത്രണം, കാർഷിക മേഖലാ വികസനം, പ്രകൃതി സംരക്ഷണം തുടങ്ങിയ പദ്ധതികൾ ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിർബന്ധമായും ഡി.പി.സി യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കർശന നിർദ്ദേശം നൽകി.

​കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ പി. എം. ഷഫീഖ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. എൽ. ശ്രീകുമാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു