പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 2025 26 സാമ്പത്തിക വർഷത്തിൽ 2.60 കോടി രൂപ ചിലവഴിച്ച് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പാണിയേലി മൂവാറ്റുപുഴ റോഡിന്റെ ഓടക്കാലി മുതൽ മേതല കനാൽ പാലം വരെയുള്ള ഭാഗം ടൈൽ വിറിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു

പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്
ഓടക്കാലി മുതൽ മേതല കനാൽ പാലം വരെയുള്ള ഭാഗം ടൈൽ വിരിച്ച് നവീകരിച്ചതിൻ്റെ ഉത്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർവ്വഹിക്കുന്നു.

എറണാകുളം:  നാടിന്റെ വികസനത്തിന് സ്ഥലം വിട്ടുനൽകാൻ ജനങ്ങൾ മുന്നോട്ടുവരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി  പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുക്കാതെ പറഞ്ഞ കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന്പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ പറഞ്ഞു.

 സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ 2.60 കോടി ചിലവഴിച്ച് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പാണിയേലി - മുവാറ്റുപുഴ റോഡിന്റെ ഓടക്കാലി മുതൽ മേതല കനാൽ പാലം വരെയുള്ള ഭാഗം ടൈൽ വിരിച്ച് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ റോഡുകളും ഘട്ടം ഘട്ടമായി ബി എം ആൻ്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും പെരുമ്പാവൂരിന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി ഓടക്കാലി മുതൽ വേങ്ങൂർ കനാൽ വരെയുള്ള നവീകരിച്ച റോഡിന്റെ ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലലഭ്യത ഉറപ്പുവരുത്താതെ പ്രവൃത്തികൾ ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിക്കുന്ന രീതി ഉണ്ടാകില്ല. പദ്ധതി പ്രദേശത്തെ 80 ശതമാനം സ്ഥലമെങ്കിലും പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ മാത്രമേ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുകയുള്ളൂ. പൂർത്തിയായിട്ടും അപ്രോച്ച് റോഡിന് സ്ഥലമില്ലാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുന്ന 28-ഓളം പാലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അപ്രോച്ച് റോഡുകൾക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരും മുന്നോട്ടുവന്നാൽ പുതിയ പാലങ്ങളും വികസന പദ്ധതികളും ഗവൺമെന്റ് ഏറ്റെടുത്ത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെരുമ്പാവൂരിലെ കടുത്ത ഗതാഗതക്കുരുക്ക് തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്ന് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ ഫ്ലൈഓവർ, പുതിയ ബൈപാസുകൾ, ജംഗ്ഷൻ നവീകരണം എന്നിവയുടെ ആവശ്യകത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ഈ മാസം തന്നെ പെരുമ്പാവൂർ സന്ദർശിക്കും. വ്യാപാരികളും ജനപ്രതിനിധികളും നാട്ടുകാരും ഒറ്റക്കെട്ടായി നിന്ന് ആവശ്യമായ സ്ഥലം വിട്ടുനൽകിയാൽ ഫ്ലൈഓവറും ബൈപാസും യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രാദേശിക എം.എ.എൽ.എ മനോജ് മൂത്തേടൻ്റെ സജീവമായ ഇടപെടലുകളെ പ്രശംസിച്ച മന്ത്രി, മണ്ഡലത്തിൽ ബി.എം ആന്റ് ബി.സി ചെയ്യാനുള്ള 150 കിലോമീറ്ററോളം റോഡുകളുടെ നിർമ്മാണം ഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്നും അറിയിച്ചു. ജനങ്ങൾ സഹകരിച്ചാൽ നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ പെരുമ്പാവൂരിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം.എൽ.എ. മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി. മുഖ്യാതിഥിയായി . മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പ്രമുഖ വ്യക്തികളും, വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.