ഫാമിലി ഫൺ വൈബിൽ മഞ്ജു വാര്യർ ആനന്ദ് മേനോൻ ചിത്രം ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം ഹാപ്പിലൂപ്പി ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫാമിലി ഫൺ വൈബിലുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് മേനോൻ; 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'വാഴ 1'ന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹാപ്പിലൂപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ഫാമിലി ഫൺ എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. ഫീൽ-ഗുഡ് മൂഡിലുള്ള പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ആഷിഖ് ഐമർ ഒരുക്കുന്നു. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ കണ്ണൻ മോഹനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ് എന്നിവർ ചേർന്ന് സംഗീതസംവിധാനവും ഡോൺ വിൻസെന്റ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈനർ: ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ: ജിതിൻ ജൂഡി കുര്യാക്കോസ്, പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്: ബിനു ജി നായർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: ലിജി പ്രേമൻ, വിഎഫ്എക്സ്: പ്രോമൈസ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: എ എസ് ദിനേശ്, ശബരി. റോസ്റ്റഡ് പേപ്പറാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ദിലീപൻ ജി കൃഷ്ണയാണ് ടൈറ്റിൽ ഡിസൈനർ.
വർണ്ണാഭമായ പോസ്റ്റർ പുറത്തുവന്നതോടെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും സിനിമാസ്നേഹികളും.
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്
ഫാമിലി ഫൺ വൈബിൽ മഞ്ജു വാര്യർ ആനന്ദ് മേനോൻ ചിത്രം ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കും മന്ത്രി കെ മുരളീധരൻ
വധശ്രമവും മോഷണവും സ്ത്രീപീഡനശ്രമവും കോതമംഗലത്ത് കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഓടക്കാലി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം പൊളിച്ചുനീക്കും 25,000 രൂപ അനുവദിച്ചു
വോട്ടർപട്ടികയിൽ പേര് ചേർക്കാം ഒക്ടോബർ 15 മുതൽ സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്