സൈക്കോളജിക്കൽ ക്രൈം ത്രില്ലർ കണ്ടൻ വരുന്നു പൂർണ്ണമായും യു.കെയിൽ ചിത്രീകരിച്ച ചിത്രം
ജിബിൻ ആന്റണി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലർ കണ്ടൻ ഈ വർഷം പകുതിയോടെ ഇന്ത്യയിലും യു.കെയിലും റിലീസ് ചെയ്യും. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്.
യു.കെ പശ്ചാത്തലത്തിൽ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ 'കണ്ടൻ'; ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു
കൊച്ചി: പൂർണ്ണമായും യുണൈറ്റഡ് കിംഗ്ഡത്തിൽ ചിത്രീകരിച്ച പുതിയ മലയാളം സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രം 'കണ്ടൻ' റിലീസിനൊരുങ്ങുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സെന്റ് മേരീസ് അസോസിയേറ്റ്സിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.
മനുഷ്യ മനസ്സിന്റെ ഇരുണ്ട വഴികളിലൂടെയും സങ്കീർണ്ണമായ ചിന്താഗതികളിലൂടെയും സഞ്ചരിക്കുന്ന ഒരു വേറിട്ട പ്രമേയമാണ് ചിത്രത്തിന്റേത്. പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന രീതിയിലാണ് ഇതിന്റെ ആവിഷ്കാരം. ജിബിൻ ആന്റണിയും അലൻ ജേക്കബും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയ്സൺ ജോൺ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ സൂരജ് സന്തോഷാണ്. വരികൾ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജിബിൻ ആന്റണി തന്നെയാണ്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ആർട്ട് ഡയറക്ടർ: ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ: ഫിലിപ്പ് കെ. ജെ, ക്രിയേറ്റീവ് ഹെഡ്: ബെന്നി ആശംസ, അസോസിയേറ്റ് ഡയറക്ടേഴ്സ്: അനു അടൂർ, നിഷ നായർ, ദീപക് ജയൻ. പ്രൊഡക്ഷൻ കൺട്രോളേഴ്‌സ്: സന്ദീപ് പീറ്റർ, ബേസിൽ കുട്ടമ്പുഴ. പോസ്റ്റ്-പ്രൊഡക്ഷൻ കോർഡിനേറ്റർ: സാൻ ആന്റണി ജോർജ്. ഡബ്ബിംഗ്: ജീസൻ സാഗർ, സൗണ്ട് മിക്സിംഗ്: സന്ദീപ് ശ്രീധരൻ, സ്റ്റുഡിയോ: ഫുൾ സ്ക്രീൻ സിനിമാസ്. ബിഗ് ഫ്രെയിം മീഡിയ പ്രൊമോഷൻസും അദിൻ ഒല്ലൂർ പോസ്റ്റർ ഡിസൈനും നിർവ്വഹിക്കുന്നു. പി.ആർ.ഒ: എം.കെ ഷെജിൻ.
ഈ വർഷം പകുതിയോടെ ഇന്ത്യയിലെയും യു.കെയിലെയും തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

