സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്തെ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ കോഴ്‌സ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം മന്ത്രി എൻ. ഷംസുദ്ദീൻ
സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കുന്നു
സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം മന്ത്രി എൻ. ഷംസുദ്ദീൻ
സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം മന്ത്രി എൻ. ഷംസുദ്ദീൻ

​സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലെ പഠനരീതി വിദ്യാർത്ഥി കേന്ദ്രീകൃതം: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ വിദ്യാലയങ്ങളിലെ പഠന രീതിയെ കൂടുതൽ പ്രായോഗികവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. അക്കാദമിക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും ജീവിത നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഈ കേന്ദ്രങ്ങൾ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കമലേശ്വരം ഗവ. എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ കോഴ്‌സുകൾ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

​സിലബസ് പഠനത്തിനൊപ്പം കുട്ടികളുടെ മറ്റ് കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടാകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിലൂടെ വിവിധ മേഖലകളിൽ തൊഴിൽ നൈപുണ്യം സ്വന്തമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്. സമഗ്ര ശിക്ഷ കേരളം (SSK) വഴി കൂടുതൽ പുതിയ പദ്ധതികൾ വിദ്യാലയങ്ങളിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

​സംസ്ഥാനത്തെ 14 ജില്ലകളിലെ പൊതുവിദ്യാലയങ്ങളിലായി പ്രവർത്തിക്കുന്ന 210 സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം കോഴ്സ് പൂർത്തിയാക്കിയ 8,211 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിനാണ് തുടക്കമായത്. ചടങ്ങിൽ കമലേശ്വരം ഗവ. എച്ച്.എസ്.എസിലെ സെന്ററിൽ നിന്നും പാസായ 41 കുട്ടികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി.

​ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായി എസ്.എസ്.കെ സ്റ്റാർസ് (STARS) പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യവും സംരംഭകത്വ മനോഭാവവും വളർത്തുക, സാങ്കേതികവിദ്യ അധിഷ്ഠിത പഠനാനുഭവങ്ങൾ ഒരുക്കുക, ഭാവിയിലെ തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുക എന്നിവയാണ് സെന്ററുകളുടെ പ്രധാന ലക്ഷ്യം.

​സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കമലേശ്വരം വാർഡ് കൗൺസിലർ വി. ഗിരി, സ്റ്റേറ്റ് സ്‌കിൽ ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ എ. സജീബ്, വി.എച്ച്.എസ്.ഇ പരീക്ഷ സെക്രട്ടറി ലിസി ജോസഫ്, സ്‌കൂൾ പ്രിൻസിപ്പാൾ സിന്ധു എസ്. ഐ, ഹെഡ്മിസ്ട്രസ് ഷീബാ ഈപ്പൻ, പി.റ്റി.എ പ്രസിഡന്റ് അമീറുദ്ദീൻ എസ്.എച്ച്, എസ്.എം.സി ചെയർപേഴ്‌സൺ അജ്ന പി, സ്റ്റാഫ് സെക്രട്ടറി ഷേർലി ജെ എന്നിവർ പങ്കെടുത്തു.