ഡയറിയിലെ ദുരൂഹതയുമായി ദിലീപ് നീക്കം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം നീക്കം സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇമോഷണൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

ഡയറിയിലെ ദുരൂഹതയുമായി ദിലീപ് നീക്കം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഡയറിയിലെ ദുരൂഹതയുമായി ദിലീപ്; 'നീക്കം' സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഡയറിയിലെ ദുരൂഹതയുമായി ദിലീപ്; 'നീക്കം' സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കൊച്ചി: ദിലീപിനെ പ്രധാന കഥാപാത്രമാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നീക്കം' എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഓണം ആശംസകൾ നേർന്നുകൊണ്ട് റിലീസ് ചെയ്ത പോസ്റ്റർ ചലച്ചിത്ര ലോകത്തും ആരാധകർക്കിടയിലും വൻ ചർച്ചയായിരിക്കുകയാണ്.

​ബസ് കാത്തിരിപ്പുക കേന്ദ്രത്തിൽ ഇരുന്ന് ഡയറിയിൽ എന്തോ തിരയുന്ന ദിലീപാണ് പോസ്റ്ററിലുള്ളത്. അല്പം നരകയറിയ താടിയും കണ്ണടയും ധരിച്ച്, പക്വതയാർന്ന ഗൗരവമേറിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സമീപത്തായി ഒരു ചെറിയ ബാഗും കാണാം. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയസാധ്യതയുള്ളതും തികച്ചും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

​ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'നീക്കം' പൂർണ്ണമായും ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥാസഞ്ചാരമാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു.

​ഉർവ്വശി തിയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഡോ. ജയന്ത് ലാൽ ഗാദ, കാക്കാസ്റ്റോറീസ് എന്നിവർക്കൊപ്പം സന്ധിപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സേനൻ, നിമിതാ ഫ്രാൻസിസ് എന്നിവർ കോ-പ്രൊഡ്യൂസർമാരും, രഘു സുഭാഷ് ചന്ദ്രൻ കോ-പ്രൊഡ്യൂസറുമാണ്.

​സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിബിൻ ബാലചന്ദ്രന്റേതാണ് തിരക്കഥ. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: സമീര സനീഷ്.

​നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഒക്ടോബറിൽ ഉർവ്വശി തിയേറ്റേഴ്സ് തിയേറ്ററുകളിൽ എത്തിക്കും.