സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരി എലിസബത്ത് സോജന് പ്രസവാനുകൂല്യ നിയമപ്രകാരം 2,13,528 രൂപയാണ് റവന്യൂ റിക്കവറിയിലൂടെ ഈടാക്കി നൽകിയത്
സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
കണ്ണൂർ: സ്വകാര്യ കോളേജുകളിലെ മുൻ ജീവനക്കാരികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രസവാനുകൂല്യ കുടിശ്ശിക ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കി നൽകി തൊഴിൽ വകുപ്പ്.
ശിവപുരം സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലെ മുൻ ജീവനക്കാരിയായിരുന്ന കെ ഐ സഹനക്ക് സ്ഥാപനത്തിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കിയ 1,60,100 രൂപയുടെ പ്രസവാനുകൂല്യ ചെക്ക് കോഴിക്കോട് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ എം സുനിൽ കൈമാറി.
നീണ്ട ആറ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് തുക ലഭ്യമാക്കിയത്.
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരിയായിരുന്ന എലിസബത്ത് സോജന് പ്രസവാനുകൂല്യ കുടിശ്ശിക നിയമപ്രകാരം 2,13,528 രൂപ റവന്യൂ റിക്കവറി വഴി ഈടാക്കി നൽകി. മുൻ തൊടുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. മുൻ ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ പിന്നീട് ചുമതലയേറ്റ പത്മ ഗിരീഷ് പൂർത്തീകരിക്കുകയായിരുന്നു. ഈ തുകയുടെ ചെക്ക് ഇടുക്കി ജില്ലാ ലേബർ ഓഫീസിൽ വെച്ചാണ് കൈമാറിയത്.
സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്
മകരവിളക്ക് കാനനപാതയിൽ വെളിച്ചമൊരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി ശരൺ വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ
അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും