ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്

വിനോദസഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ തുറന്നുകൊടുക്കാൻ മന്ത്രി സണ്ണി ജോസഫ് നിർദേശിച്ചു. മഴക്കുറവ് മൂലം ജലനിരപ്പ് താഴ്ന്നെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്
തൊടുപുഴയിൽ നടന്ന വൈദ്യുതി വകുപ്പ് അവലോകന യോഗത്തിൽ മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നു
ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്
ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്
ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും; വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

​തൊടുപുഴ: ഇടുക്കി ഡാമിൻ്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡിസംബർ ഒന്നുമുതൽ ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. സന്ദർശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നടപടി . ആനയിറങ്കൽ ഡാമിൽ നിറുത്തി വച്ചിരിക്കുന്ന ബോട്ടിങ് പുനഃരാരംഭിക്കാനും തൊടുപുഴയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി . 

ഇടുക്കിയിലെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താൻ വൈദ്യുതി വകുപ്പും ടൂറിസം വകുപ്പും കൈകോർത്തുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും യോഗം തീരുമാനിച്ചു. മുട്ടം, വാഗമൺ എന്നിവിടങ്ങളിൽ വൈദ്യുതി വകുപ്പിൻ്റെ ഔട്ട് സെന്ററുകൾ ആരംഭിക്കും.തണ്ടർ സർക്യൂട്ട് പദ്ധതി വേഗത്തിലാക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തും.പുതിയ സെക്ഷൻ ഓഫീസുകളും സബ്‌സ്റ്റേഷനുകളും ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിലെ വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുള്ള പോരായ്മകൾ പരിഹരിച്ച് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സോളാർ പദ്ധതികൾ നടപ്പാക്കുന്നതിനും പട്ടികവർഗ വിഭാഗങ്ങളുടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും. ഇടമലക്കുടിയിലേക്ക് ഓവർ ഹെഡ് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നതിന് വനംവകുപ്പിൻ്റെ അനുമതി തേടും. പുതിയ കെ.വി. ലൈനുകൾ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി സാധ്യതകൾ പരിശോധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് .എൽ നിനോ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞിരിക്കുകയാണ് . ഇടുക്കി ഉൾപ്പെടെയുള്ള പ്രധാന ജലസംഭരണികളിൽ ഏകദേശം 60 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന ജലനിരപ്പിനേക്കാൾ 20 ശതമാനത്തിന്റെ കുറവുണ്ടെന്നും തൊടുപുഴയിൽ മന്ത്രി അറിയിച്ചു.

മഴക്കുറവ് വൈദ്യുതി ഉപഭോഗത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. മറ്റു സ്രോതസ്സുകളിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും ആലോചിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.വൈദ്യുതി നിയന്ത്രണം പരമാവധി ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ ഓരോ ദിവസത്തെയും സാഹചര്യങ്ങൾ വിലയിരുത്തി പരിശോധിക്കും .

ജലവൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും .ഇക്കാര്യത്തിൽ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത, വനാനുമതി ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട്. സോളാർ വൈദ്യുതി ഉൽപ്പാദനം വർധിക്കുന്ന സാഹചര്യത്തിൽ ട്രാൻസ്മിഷൻ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, സബ്‌സ്റ്റേഷനുകൾ എന്നിവയുടെ ശേഷി വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡീൻ കുര്യാക്കോസ് എം.പി.,സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ്, ദേവികുളം എം.എൽ.എ എഫ്. രാജ, ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു, പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ , കെ.എസ്.ഇ.ബി ഡയറക്ടർ കെ.ആർ. രാജീവ്, വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.