ഭാവി സുരക്ഷിതമാക്കാൻ നൈപുണ്യ പരിശീലനം വേണം അതിഥി വിദ്യാർത്ഥികളോട് ജില്ലാ കളക്ടർ ജി. പ്രിയങ്ക

എറണാകുളത്ത് അതിഥി തൊഴിലാളികളുടെ മക്കൾക്കായുള്ള രോഷ്നി പദ്ധതിയുടെ മെരിറ്റ് ഡേ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

ഭാവി സുരക്ഷിതമാക്കാൻ നൈപുണ്യ പരിശീലനം വേണം അതിഥി വിദ്യാർത്ഥികളോട് ജില്ലാ കളക്ടർ ജി. പ്രിയങ്ക
റോഷിനി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെറിറ്റ് ഡെ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു

നൈപുണ്യ പരിശീലനം നേടി ഭാവി സുരക്ഷിതമാക്കണം: അതിഥി വിദ്യാർത്ഥികളോട് ജില്ലാ കളക്ടർ ജി. പ്രിയങ്ക

എറണാകുളം: പഠനം പ്ലസ് ടുവിൽ അവസാനിപ്പിക്കാതെ ഇഷ്ടമുള്ള സ്കില്ലുകളിൽ പരിശീലനം നേടി മികച്ച ഭാവി കെട്ടിപ്പടുക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ മക്കൾക്കായി നടപ്പിലാക്കുന്ന ‘രോഷ്നി’ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി ജിവിഎച്ച്എസ്എസിൽ സംഘടിപ്പിച്ച മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

​നൈപുണ്യ പരിശീലനത്തിലൂടെ മാത്രമേ ഇന്നത്തെ കാലത്ത് വിദ്യാർത്ഥികൾക്ക് ഭാവി സുരക്ഷിതമാക്കാൻ സാധിക്കുകയുള്ളൂ എന്ന് കളക്ടർ ഓർമ്മിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരും വിജയകരമായി പരീക്ഷ പൂർത്തിയാക്കിയവരുമായ അതിഥി വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

​ചടങ്ങിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടർ ഋത്വിക് രഞ്ജൻ, രോഷ്നി പദ്ധതി ജനറൽ കോർഡിനേറ്റർ സി.കെ പ്രകാശ്, അക്കാദമിക് കോർഡിനേറ്റർ ഡോ. ജയശ്രീ കുളക്കുന്നത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.