മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (74) തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തിൽ.
മുതിർന്ന മാധ്യമപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതൽ സ്ഥാപനത്തിനൊപ്പമുണ്ടായിരുന്നു. രാഷ്ട്രീയ ലേഖകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
മാധ്യമപ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും സജീവമായിരുന്ന അദ്ദേഹം നിലവിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗമാണ്. യുവമോർച്ച സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പേരാവൂർ, കണ്ണൂർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജന്മഭൂമി ഓഫിസ്, പ്രസ് ക്ലബ്, തിരുമല അരയല്ലൂർ വടകര നഗറിലെ (എ.വി.ആർ.എ B4) വസതി എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് 4-ന് ശാന്തികവാടത്തിൽ സംസ്‌കാരം നടക്കും.
പരേതയായ പ്രേമജയാണ് ഭാര്യ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകൻ: രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്). പേരക്കുട്ടികൾ: ഗൗതമി, ബാലാമണി.