ആദിത്യൻ പുതുതലമുറയുടെ പാഠപുസ്തകം കുഞ്ഞുകർഷകന്റെ വീടിന് തറക്കല്ലിട്ടു കെ.സി. വേണുഗോപാൽ

മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ നിർവഹിച്ചു.

ആദിത്യൻ പുതുതലമുറയുടെ പാഠപുസ്തകം കുഞ്ഞുകർഷകന്റെ വീടിന് തറക്കല്ലിട്ടു കെ.സി. വേണുഗോപാൽ
മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിൻ്റെ ഇടപെടലിനെ തുടർന്ന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം കെ. സി. വേണുഗോപാൽ എംപി, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ആദിത്യൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ആദിത്യൻ പുതുതലമുറയുടെ പാഠപുസ്തകം കുഞ്ഞുകർഷകന്റെ വീടിന് തറക്കല്ലിട്ടു കെ.സി. വേണുഗോപാൽ
ആദിത്യൻ പുതുതലമുറയുടെ പാഠപുസ്തകം കുഞ്ഞുകർഷകന്റെ വീടിന് തറക്കല്ലിട്ടു കെ.സി. വേണുഗോപാൽ

വാക്കുപാലിച്ച് കൃഷിമന്ത്രി: കുട്ടിക്കർഷകൻ ആദിത്യന്റെ വീടിന് തറക്കല്ലിട്ടു; ആറുമാസത്തിനകം പൂർത്തിയാക്കും

ചേർത്തല: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല അരീപ്പറമ്പ് സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിനെ തുടർന്ന് നിർമ്മിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ നിർവഹിച്ചു. ആദിത്യൻ പുതുതലമുറയ്ക്ക് അനുകരിക്കാവുന്ന മാതൃകയും മികച്ചൊരു പാഠവുമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്ഥലത്ത് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാക്കും.

​വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും ശാസ്ത്രീയ കൃഷിരീതികളും വളർത്തിയെടുക്കാൻ കൃഷിവകുപ്പ് നടപ്പാക്കുന്ന 'കതിര്' പോലുള്ള പദ്ധതികൾ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളിലും കൃഷിയെ സ്നേഹിച്ച് മുന്നേറുന്ന ആദിത്യൻ നാടിനാകെ അഭിമാനമാണ്. ആദിത്യന് വീട് നിർമ്മിച്ചുനൽകാൻ മുന്നോട്ടുവന്ന മന്ത്രി ടി. സിദ്ദിഖിനെയും സ്പോൺസറായ വ്യവസായ പ്രമുഖനും അജ്ഫാൻ ഗ്രൂപ്പ് ചെയർമാനുമായ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിയെയും എം.പി. അഭിനന്ദിച്ചു.

​കൃഷിയിൽനിന്ന് അന്യംനിന്നുപോയ പുതിയ തലമുറയ്ക്ക് ഒരു പ്രവേശനകവാടമാണ് ആദിത്യനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഭാവിയിൽ ബി.എസ്‌സി. അഗ്രികൾച്ചർ പഠിച്ച് മികച്ചൊരു കർഷകനാകാനാണ് ആഗ്രഹമെന്നാണ് ആദിത്യൻ വ്യക്തമാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ ചെറുപ്പക്കാർക്കുമുള്ള സന്ദേശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് മന്ത്രി ടി. സിദ്ദിഖ് ആദിത്യന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്. അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ, അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ഈ കുട്ടിക്കർഷകൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. കൂടാതെ അലങ്കാരമത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും വിജയകരമായി നടത്തിവരുന്നു.

​ചടങ്ങിൽ എസ്. ശരത് സ്വാഗതവും മുൻ ബ്ലോക്ക് മെമ്പർ ടി.എസ്. രഘുവരൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.