​ലഹരിക്കെതിരായ ഏറ്റവും വലിയ പ്രതിരോധം സ്പോർട്സ് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന പോലീസ് ഗെയിംസ് ദീപശിഖാ പ്രയാണത്തിന് റൂറൽ ജില്ലയിൽ നൽകിയ സ്വീകരണവും മൂത്തകുന്നത്ത് നടന്ന യോഗവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കായിക മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

​ലഹരിക്കെതിരായ ഏറ്റവും വലിയ പ്രതിരോധം സ്പോർട്സ് മുഖ്യമന്ത്രി വി.ഡി. സതീശൻ
മൂത്തകുന്നം ശ്രീനാരായണ മംഗലം അമ്പലമൈതാനിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

നാൽപ്പത്തിയേഴാമത് സംസ്ഥാന പോലീസ് ഗെയിംസ്: ലഹരിക്കെതിരെ കായികരംഗം പ്രതിരോധമാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പറവൂർ: നാൽപ്പത്തിയേഴാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻ്റ് അത് ലറ്റിക് മീറ്റിന്റെ ഭാഗമായുള്ള മാരത്തോൺ ദീപശിഖാ പ്രയാണത്തിന് റൂറൽ ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. കോട്ടപ്പുറം പാലത്തിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് മൂത്തകുന്നം ശ്രീനാരായണ മംഗലം അമ്പലമൈതാനിയിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

​ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മുഴുവൻ സമൂഹത്തിൻ്റെയും പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. "ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ്. എല്ലാവരും തൂഫാൻ പോരാളികളായി മാറണം. ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം സ്പോർട്സ് ആണ്. കൂടുതൽ കുട്ടികളെ കായിക മേഖലയിലേക്ക് കൊണ്ടുവരണം. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധ്യമുള്ള ഒരാൾ ഒരിക്കലും ലഹരിമരുന്നിന് അടിമയാകില്ല. കൂടുതൽ കായിക താരങ്ങളെ പോലീസിലേക്ക് കൊണ്ടുവരുന്ന കാര്യം ഗവൺമെൻ്റ് ഗൗരവമായി ആലോചിക്കുകയാണ്," മുഖ്യമന്ത്രി വ്യക്തമാക്കി.

​തുടർന്ന് മുഖ്യമന്ത്രി ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ഫിഷറീസ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​ദീപശിഖ പ്രയാണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻറൺ ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. തുടർന്ന് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ വി. ജയരാജ് അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ഓട്ടൻതുള്ളൽ, എടവനക്കാട് കെ.പി.എം.എച്ച് സ്കൂൾ, പുല്ലംകുളം എസ്.എൻ.എച്ച് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സജീവ് മാഞ്ഞാലി, ജലീൽ പറവൂർ എന്നിവരുടെ ലഘുനാടകം, പ്രേംദാസ് കിഴക്കഞ്ചേരിയുടെ മാജിക് ഷോ എന്നിവയും അരങ്ങേറി.

​ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റ ജേക്കബ്, പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് കുറുപ്പ്, അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ. സൈജൻ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. സനീഷ്, മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ മൊയ്തീൻ നൈന, ഏഷ്യാഡ് മെഡൽ ജേതാവ് പി.വി. വിത്സൻ, ഇൻ്റർനാഷണൽ ഫുട്ബോൾ താരം ഹർഷൻ, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാണ്ടൻ്റ് ജാക്സൻ പീറ്റർ, എ.എസ്.പിമാരായ ഹാർദ്ദിക് മീണ, ഡോ. അനുപമ, ഡിവൈ.എസ്.പി അബ്ദുൾ സലാം, വാർഡ് മെമ്പർ വി.ഡി. ദീപു ലാൽ, അഡീഷണൽ എസ്.പി ടി.ബി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

​‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശമുയർത്തി സെപ്റ്റംബർ 5 മുതൽ 8 വരെയാണ് സംസ്ഥാന പോലീസ് ഗെയിംസ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.