തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം കേന്ദ്രത്തിനെതിരെ എം.എ. ബേബി ഗ്രാമീണ തൊഴിൽ ഘടനയെ തകർക്കും പാർലമെൻ്റിനകത്തും പുറത്തും
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം: കേന്ദ്രത്തിനെതിരെ എം.എ. ബേബി
'ഗ്രാമീണ തൊഴിൽ ഘടനയെ തകർക്കും' പാർലമെൻ്റിനകത്തും പുറത്തും ചെറുക്കുമെന്ന് സി.പി എം.ജനറൽ സെക്രട്ടറി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സമ്പൂർണമായി നവീകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം, രാജ്യത്തെ ഗ്രാമീണ തൊഴിൽ ഘടനയെ തകർക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണെന്ന് സി.പി.എം.ജനറൽ സെക്രട്ടറി എം.എ. ബേബി കുറ്റപ്പെടുത്തി. ഈ വിനാശകരമായ നീക്കത്തെ പാർലമെൻ്റിനകത്തും പുറത്തും ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു
അടിസ്ഥാന അവകാശത്തിൻ്റെ ഭാഗമായി നിലനിന്നിരുന്ന തൊഴിൽ ഘടനയെ പൊളിച്ചെഴുതാനുള്ള ഞെട്ടിക്കുന്ന യാഥാർഥ്യമാണ് കേന്ദ്രത്തിൻ്റെ 'നവീകരണ' നീക്കത്തിലൂടെ മറച്ചുവെക്കപ്പെടുന്നതെന്ന് എം.എ. ബേബി ആരോപിച്ചു. കേന്ദ്രം സാമ്പത്തിക പിന്തുണ ക്രമാതീതമായി കുറയ്ക്കുന്നതിനെപ്പറ്റിയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"പണം സംസ്ഥാനങ്ങൾക്ക് കൈമാറുകയും എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം പണം നൽകാതെ ദ്രോഹിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്." എന്ന് എം.എ. ബേബി.
സാങ്കേതിക വിദ്യയുടെ ഇടപെടൽ നിയമമാക്കി ക്രോഡീകരിക്കുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ നിയമപരമായ അവകാശങ്ങൾ നഷ്ടമാകും. ലേബർ കോഡെന്ന കരിനിയമത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ഈ നിരുത്തരവാദപരമായ നടപടി ഗ്രാമീണ മേഖലകളിൽ ദുരിതവും തകർച്ചയും കൂടുതലാക്കും. നിലവിൽ, ഈ പദ്ധതി പ്രകാരം ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് കായിക തൊഴിലിന് സന്നദ്ധതയുള്ളവർക്ക് ഉറപ്പുവരുത്തുന്നത്. ദിവസ വേതനം ₹291 രൂപയും വാർഷിക വേതനം ₹29,100 രൂപയുമാണ്.
"എല്ലാവർക്കും തൊഴിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടെ ഉറപ്പാക്കിയ ഈ പദ്ധതിയെ ഇല്ലാതാക്കാനുള്ള ഏത് നീക്കവും തീർത്തും പ്രതിഷേധാർഹമാണ്," എം.എ. ബേബി കൂട്ടിച്ചേർത്തു.

