കഥകളി ആചാര്യനായ കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരിയുടെ അനുസ്മരണവും കഥകളി ആസ്വാദന ക്ലാസും കഥകളിയും

കഥകളി ആചാര്യനായ കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരിയുടെ അനുസ്മരണവും കഥകളി ആസ്വാദന ക്ലാസും കഥകളിയും
അന്തരിച്ച കഥകളി ആചാര്യനായ കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരി അനുസ്മരണവും കഥകളി ആസ്വാദന ക്ലാസും കഥകളിയും സംഘടിപ്പിച്ചും

മൂവാറ്റുപുഴ: ബ്രാഹ്‌മണ ക്ഷേമസഭയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച കഥകളി ആചാര്യനായ കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരി അനുസ്മരണവും കഥകളി ആസ്വാദന ക്ലാസും, കഥകളിയും സംഘടിപ്പിച്ചു. മൂവാറ്റുപുഴ കാവ് മുഖ്യ രക്ഷാധികാരി, മുഖ്യ ട്രസ്റ്റി, മൂവാറ്റുപുഴ കഥകളി ക്ലബ്ബിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത വ്യക്തി, മൂവാറ്റുപുഴ സാഹിതീ സംഗമത്തിന്റെ സജീവമായ അംഗം, കവി, കഥകളി ആചാര്യന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍വശ്രീ കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് കിഴക്കേക്കര മൂവാറ്റുപുഴ കാവിന്റെ സങ്കീര്‍ത്തന അന്നദാനം മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്രാഹ്‌മണ ക്ഷേമ സഭാ വൈസ് പ്രസിഡന്റ് ശ്രീ.കശ്യപ് പതുപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്രാഹ്‌മണ ക്ഷേമ സഭാ മുഖ്യ രക്ഷാധികാരി പി.എന്‍.പി ഇളയത്, സെക്രട്ടറി ആതിരദിനേശ്,ബ്രാഹ്‌മണ സേവാ സംഘം ചെയര്‍മാന്‍ മണി എന്‍,മുവാറ്റുപുഴ കാവ് ഭരണ സമിതി സെക്രട്ടറി രാമകുറുപ്പ് പാലപ്പിള്ളി,ബ്രാഹ്‌മണ ക്ഷേമ സഭാഗം എം.എന്‍ ാരായണന്‍ നമ്പൂതിരി, ലീലാദേവി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം,ബി കെ.എസ്. ട്രഷറര്‍. ഇ.പി രാമന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കഥകളി ആസ്വാദന ക്ലാസുകളിലൂടെ ഏറെ പ്രശസ്തനായ കഥകളി കലാകാരന്‍ സര്‍വ്വശ്രീ പീശപ്പിള്ളിരാജീവ് നയിച്ച കഥകളി ആസ്വാദന ക്ലാസ്സും നടന്നു. ബാലിവിജയം കഥകളിയോടുകൂടിയാണ് അനുസ്മരണ പരിപാടി സമാപിച്ചത്.