പള്ളിവാസലിലെ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം നിരോധിച്ചു
ഇടുക്കി പള്ളിവാസല്‍ തട്ടാത്തിമുക്കിലെ ക്ലൗഡ് ഡെക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ നിരോധിച്ചു. വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് നടപടി.
ഇടുക്കി പള്ളിവാസലിലെ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം നിരോധിച്ചു
ഇടുക്കി:പള്ളിവാസല്‍ തട്ടാത്തിമുക്കിൽ 'ക്ലൗഡ് ഡെക്ക്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര്‍ ബലൂണ്‍ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഓഗസ്റ്റ് 31ന് സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയതായി ദേവികുളം സബ് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സബ് കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂണ്‍ നിയന്ത്രണം വിട്ട് വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വരുന്നതും വൈദ്യുതാഘാതം, തീപ്പിടുത്തം തുടങ്ങിയ ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകും. ഇത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് എയര്‍ ബലൂണ്‍ പ്രവർത്തനന്തിന് വിലക്കേർപ്പെടുത്തിയതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ഇടപ്പള്ളി ബ്ലോക്ക് കേരളോത്സവം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു
കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു 
