കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു
തലയോലപ്പറമ്പിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 12 പേർക്ക് പരുക്ക്
തലയോലപ്പറമ്പിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്
തലയോലപ്പറമ്പ്: നീർപ്പാറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 യാത്രക്കാർക്ക് പരുക്കേറ്റു. തലയോലപ്പറമ്പ് – എറണാകുളം റോഡിൽ നീർപ്പാറ അസീസി മൗണ്ടിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
കോട്ടയത്തു നിന്നു വൈറ്റിലയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ബെംഗളൂരുവിൽ നിന്നു കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പോലീസിന് മൊഴി നൽകി. അപകടസമയത്ത് ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
പരുക്കേറ്റവരെ ഉടൻ തന്നെ കീച്ചേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പാമ്പാടി സ്വദേശികളായ സുനിൽ കുമാർ (46), ഭാര്യ ശോഭന (42), മകൻ അജി (15) എന്നിവരുടെ തലയ്ക്കേറ്റ പരുക്ക് സാരമുള്ളതാണ്.
ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
