കെഎസ്ബിഎ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് വാർഷിക സമ്മേളനം

മൂവാറ്റുപുഴയിൽ കെഎസ്ബിഎ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് വാർഷിക സമ്മേളനം ​

കെഎസ്ബിഎ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് വാർഷിക സമ്മേളനം
കെഎസ്ബിഎ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് വാർഷിക സമ്മേളനം

മൂവാറ്റുപുഴയിൽ കെഎസ്ബിഎ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ താലൂക്ക് വാർഷിക സമ്മേളനം

​മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെഎസ്ബിഎ) ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മൂന്നാം വാർഷിക സമ്മേളനം മൂവാറ്റുപുഴയിൽ നടന്നു. വാഴപ്പള്ളി ഭാരത് ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച സമ്മേളനം കെഎസ്ബിഎ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മിനി കണ്ണൻ ഉദ്ഘാടനം ചെയ്തു.

​താലൂക്ക് പ്രസിഡന്റ് സജിതയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി വി.എ ഷക്കീർ സംഘടന റിപ്പോർട്ടും, സെക്രട്ടറി സാലി ഷിബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. താലൂക്ക് ട്രഷറർ ബീന സിയാദ് വാർഷിക വരവ്-ചെലവ് കണക്കുകളും വിശദീകരിച്ചു.

​കെഎസ്ബിഎ ജെന്റ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ ബഷീർ, കെഎസ്ബിഎ സംസ്ഥാന ട്രഷറർ എം.ജെ അനു, കെ.എൻ അനിൽ ബിശ്വാസ്, കെ.കെ രാജു, ടി.കെ ഷിജു, സിനി ബിനോ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു. അംഗങ്ങൾ ചർച്ചകളിലും പങ്കെടുത്തു.