മലയാറ്റൂർ കാർണിവൽ

മലയാറ്റൂർ കാർണിവൽ ഡിസംബർ 31-ന് കർശന ഗതാഗത നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി ​

മലയാറ്റൂർ കാർണിവൽ

മലയാറ്റൂർ കാർണിവൽ: ഡിസംബർ 31-ന് കർശന ഗതാഗത നിയന്ത്രണം; ലംഘിക്കുന്നവർക്കെതിരെ നടപടി

​മലയാറ്റൂർ: പുതുവത്സരത്തോടനുബന്ധിച്ച് നടക്കുന്ന മലയാറ്റൂർ കാർണിവലിന് മുന്നോടിയായി ഡിസംബർ 31 വൈകിട്ട് മുതൽ പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിനായി വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

​പ്രധാന യാത്രാ വഴികൾ:

​തൃശൂർ, ചാലക്കുടി, അങ്കമാലി: അങ്കമാലി ടി.ബി ജംഗ്ഷൻ വഴി തുറവൂർ, ചന്ദ്രപ്പുര, നടുവട്ടം ജംഗ്ഷൻ, നീലീശ്വരം വഴി എത്തണം.

​കാലടി: മേക്കാലടി, കൊറ്റമം വഴി എത്തുക.

​പെരുമ്പാവൂർ: വല്ലം, കുറിച്ചിലക്കോട്, കോടനാട് പാലം വഴി എത്തണം.

​കോട്ടയം: കീഴില്ലം ഷാപ്പുപടി, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട് വഴി കോടനാട് പാലത്തിലൂടെ എത്തുക.

​ഇടുക്കി, കോതമംഗലം: കുറുപ്പംപടിയിൽ നിന്ന് തിരിഞ്ഞ് കോടനാട് പാലം വഴി എത്തുക.

​മടക്കയാത്ര:

​അങ്കമാലി ഭാഗത്തേക്ക്: യൂക്കാലി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് നടുവട്ടം, ചന്ദ്രപ്പുര, തുറവൂർ വഴി പോകണം.

​മറ്റ് സ്ഥലങ്ങളിലേക്ക്: യൂക്കാലിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നടുവട്ടം, ചന്ദ്രപ്പുര വഴി കൈപ്പട്ടൂർ, ചെമ്പിച്ചേരി റോഡിലൂടെ മറ്റൂർ ജംഗ്ഷനിൽ എത്തുക.

​പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക്: യൂക്കാലിയിൽ നിന്ന് നടുവട്ടം വഴി നീലേശ്വരം, കോടനാട് വല്ലം പാലം വഴി പോകണം.

​പ്രധാന നിർദ്ദേശങ്ങൾ:

​സമയപരിധി: രാത്രി 11:45-ന് ശേഷം വാഹനങ്ങളെയോ കാൽനടയാത്രക്കാരെയോ ഫംഗ്ഷൻ പ്ലേസിലേക്ക് കടത്തിവിടില്ല.

​പാർക്കിംഗ്: നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് ഏരിയകളിൽ മാത്രം വാഹനങ്ങൾ നിർത്തുക. പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കാടപ്പാറ, അടിവാരം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.

​പിഴ ശിക്ഷ: കാലടി, ചന്ദ്രപ്പുര, യൂക്കാലി ജംഗ്ഷൻ, കോടനാട് പാലം എന്നിവിടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടുകെട്ടുകയും ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.

​ഹെവി വാഹനങ്ങൾ: വലിയ വാഹനങ്ങൾ കോടനാട് പാലത്തിന് ഇപ്പുറത്തേക്ക് പ്രവേശിക്കരുത്. ടിപ്പർ, ട്രക്ക് എന്നിവയ്ക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം ഉണ്ടായിരിക്കില്ല.