മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
വാളയാർ ആൾക്കൂട്ടക്കൊല മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നഷ്ടപരിഹാരവും കർശന നടപടിയും വേണമെന്ന് ആവശ്യം
വാളയാർ ആൾക്കൂട്ടക്കൊല: മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; നഷ്ടപരിഹാരവും കർശന നടപടിയും വേണമെന്ന് ആവശ്യം
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതികൾക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. തൃശൂർ മെഡിക്കൽ കോളേജിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നീതി ലഭിക്കും വരെ കേരളത്തിൽ തുടരുമെന്നും കുടുംബം വ്യക്തമാക്കി.
രണ്ടു മണിക്കൂർ നീണ്ട ക്രൂരത
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ഛത്തീസ്ഗഡ് സ്വദേശിയായ 31-കാരൻ രാം നാരായണനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്നത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ക്രൂരമായ മർദ്ദനത്തിൽ അഞ്ചോളം സ്ത്രീകളടക്കം 15 പേർ പങ്കെടുത്തതായാണ് പുറത്തുവരുന്ന വിവരം. അവശനായി നിലത്തു വീണിട്ടും പ്രതികൾ മർദ്ദനം തുടർന്നുവെന്ന് സാക്ഷിമൊഴികൾ സൂചിപ്പിക്കുന്നു.
അന്വേഷണം ഊർജിതം; രാഷ്ട്രീയ പോര്
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ 5 പേർ പിടിയിലായിട്ടുണ്ട്. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും ശക്തമാണ്:
പ്രതികളിൽ 14 പേർ ബിജെപിക്കാരും ഒരാൾ സിപിഎം അനുഭാവിയുമാണെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആരോപിച്ചു. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് സാവകാശം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
