സിനിമയെ കരുതിക്കൂട്ടി ക്രൂശിക്കുന്നത് സങ്കടകരം സൈബർ ആക്രമണത്തിനെതിരെ നിർമ്മാതാവ്
നാദിർഷ വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാജിക് മഷ്റൂംസ് എന്ന ചിത്രത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് അഷ്റഫ് പിലാക്കൽ
സിനിമയെ കരുതിക്കൂട്ടി ക്രൂശിക്കുന്നത് സങ്കടകരം; സൈബർ ആക്രമണത്തിനെതിരെ 'മാജിക് മഷ്റൂംസ്' നിർമ്മാതാവ്
കൊച്ചി: നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മാജിക് മഷ്റൂംസ്' എന്ന ചിത്രത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് അഷ്റഫ് പിലാക്കൽ. സിനിമയെ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂർവ്വം ആക്ഷേപിക്കുന്നതും തെറ്റായ രീതിയിൽ കടന്നാക്രമിക്കുന്നതും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിനെതിരെ വ്യാപകമായ നെഗറ്റീവ് പ്രചരണങ്ങളാണ് നടക്കുന്നത്. സിനിമ കണ്ടവർക്കും കാണാത്തവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും പോസിറ്റീവ്-നെഗറ്റീവ് റിവ്യൂകളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, റിലീസ് ദിവസം ആദ്യ ഷോ പോലും പൂർത്തിയാകുന്നതിന് മുൻപേ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ പ്ലാൻ ചെയ്ത് നടത്തുന്ന നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"സിനിമ ഒരാളുടെ മാത്രം സൃഷ്ടിയല്ല, നൂറുകണക്കിന് ആളുകളുടെ അധ്വാനവും ഉപജീവനവുമാണ്. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ ആരോടെങ്കിലുമുള്ള പകപോക്കലിനോ വേണ്ടി ഒരു കലാരൂപത്തെ തകർക്കുന്നത് അംഗീകരിക്കാനാവില്ല. സിനിമ കണ്ട് അഭിപ്രായം പറയുന്നതിനെ മാനിക്കുന്നു, എന്നാൽ മുൻവിധിയോടെയുള്ള ഇത്തരം ആക്രമണങ്ങൾ സിനിമ എന്ന വ്യവസായത്തെ തന്നെ ബാധിക്കും," അഷ്റഫ് പിലാക്കൽ പറഞ്ഞു. അടുത്ത കാലത്തായി ഒട്ടുമിക്ക സിനിമകൾക്കും നേരെ ഇത്തരം സംഘടിതമായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
