ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ ആലുവയിൽ ഇന്ന് അസ്സസ്‌മെന്റ് ക്യാമ്പും അദാലത്തും ​

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ: ആലുവയിൽ ഇന്ന് അസ്സസ്‌മെന്റ് ക്യാമ്പും അദാലത്തും

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ: ആലുവയിൽ ഇന്ന് അസ്സസ്‌മെന്റ് ക്യാമ്പും അദാലത്തും

​ആലുവ: ആലുവ താലൂക്കിലെ ഭിന്നശേഷിക്കാർക്കും ബി.പി.എൽ കുടുംബങ്ങളിലെ വയോജനങ്ങൾക്കുമായി സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന അസ്സസ്‌മെന്റ് ക്യാമ്പും അദാലത്തും ഇന്ന് (03/02/2026, ചൊവ്വ) നടക്കും. രാവിലെ 9:30 മുതൽ ആലുവ ടൗൺ ഹാൾ ആണ് വേദി. കേന്ദ്ര സർക്കാരിന്റെ എഡിഐപി (ADIP) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

​പ്രതിമാസ വരുമാനം 22,500 രൂപയിൽ താഴെയുള്ള ഭിന്നശേഷിക്കാർക്കും, ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുമാണ് ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ഫോട്ടോകോപ്പിയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എത്തേണ്ടതാണ്.

​പ്രധാന ആകർഷണങ്ങൾ:

​സഹായ ഉപകരണങ്ങൾക്കായി അപേക്ഷിക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുടെ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാകും:

​ഹെൽപ്പ് ഡെസ്‌കുകൾ: യുഡിഐഡി (UDID), നിരാമയ ഇൻഷുറൻസ്, ലീഗൽ ഗാർഡിയൻഷിപ്പ്, ഭിന്നശേഷി വികസന കോർപ്പറേഷൻ എന്നിവയുടെ സേവനങ്ങൾ ലഭ്യമാണ്.

​MVD ഡെസ്‌ക്: ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക ഡെസ്‌ക് പ്രവർത്തിക്കും.

​വിതരണം ചെയ്യുന്ന ഉപകരണങ്ങൾ:

​ഭിന്നശേഷിക്കാർക്ക്: മോട്ടോറൈസ്ഡ്/മാന്വൽ വീൽചെയറുകൾ, ട്രൈസൈക്കിൾ, ബ്രെയിൽ കിറ്റ്, കാഴ്ചപരിമിതിയുള്ളവർക്ക് സ്മാർട്ട് ഫോൺ, ഹിയറിംഗ് എയ്ഡ്, സിപി ചെയർ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് (18 വയസ്സിൽ താഴെ) ലേണിംഗ് മെറ്റീരിയൽ കിറ്റ്.

​വയോജനങ്ങൾക്ക്: വാക്കിംഗ് സ്റ്റിക്, ഫോൾഡബിൾ വാക്കേഴ്സ്, ഹിയറിംഗ് എയ്ഡ്സ്, ട്രൈപോഡ്‌സ്, ടെട്രാപോഡ്സ് തുടങ്ങിയവ.

​അർഹരായവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു