ആധാരം രജിസ്ട്രേഷന് കൈക്കൂലി സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
താമരശ്ശേരി സബ് രജിസ്ട്രാർ സനിൽ ജോസിനെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തു. വസ്തു രജിസ്ട്രേഷന് കൈക്കൂലി വാങ്ങിയെന്ന മിന്നൽ പരിശോധനാ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ആധാരം രജിസ്ട്രേഷന് കൈക്കൂലി; സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
കോഴിക്കോട് : ആധാരം രജിസ്റ്റര്‍ ചെയ്യാനായി ആധാരമെഴുത്തുകാരില്‍ നിന്നും വസ്തു വില്‍പ്പനക്കാരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ താമരശ്ശേരി സബ് രജിസ്ട്രാര്‍ സനില്‍ ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ വിജിലന്‍സ് എസ്.പി. ബാലകൃഷ്ണന് നായര്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
