സർക്കാർ ആയൂർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തും മന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തുമെന്നും ബി.പി.എൽ വിഭാഗങ്ങൾക്ക് ഹൃദയാഘാത നിർണയത്തിനുള്ള ട്രോപ് ടി പരിശോധന സൗജന്യമാക്കിയതായും ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ. മുരളീധരൻ
സർക്കാർ ആയൂർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തും:മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആയൂർവേദ ആശുപത്രികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്നും തെറാപ്പിസ്റ്റുകളുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. 11-ാമത് ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നന്തൻകോട് സ്വരാജ് ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയൂർവേദത്തിന് ഇന്ത്യയിൽ തന്നെ ഏറെ പ്രധാന്യം ലഭിച്ച സംസ്ഥാനമാണ് കേരളം. അലോപ്പതി പോലെ സർക്കാർ ആയൂർവേദ ആശുപത്രികളെയും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നയം. നിലവിൽ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സ്വകാര്യ മേഖലയെ അപേക്ഷിച്ച് സർക്കാർ മേഖലയിൽ കുറവാണെന്ന പരിമിതി പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയാഘാത നിർണയത്തിനുള്ള 'ട്രോപ് ടി'പരിശോധന പൂർണമായും സൗജന്യമാക്കിയതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ മെഗാ സ്‌ക്രീനിംഗ് മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു. വിദേശരാജ്യങ്ങൾ അവരുടെ പരമ്പരാഗത ചികിത്സാരീതികളുടെ വിപണ സാധ്യത ഉപയോഗപ്പെടുത്തുന്നതുപോലെ, കേരളത്തിലെ ആയൂർവേദമേഖലയും വിപണന സാധ്യതകളിലേക്ക് വളരണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. ആർ. ക്ലീറ്റസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ, മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. മിനി. എസ്. പൈ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇന്ദു. ജി. കുമാർ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് തുടങ്ങിയവർ പങ്കെടുത്തു.
സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും മന്ത്രി എം. ലിജു
കർഷകർക്ക് ആശ്വാസം വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും 125 കോടി അനുവദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
വന്യജീവി ആക്രമണ നഷ്ടപരിഹാരം ഇരട്ടിയാക്കും മന്ത്രി ഷിബു ബേബി ജോൺ
സർക്കാർ ആയൂർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തും മന്ത്രി കെ. മുരളീധരൻ
ആധാരം രജിസ്ട്രേഷന് കൈക്കൂലി സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
ലോക ഹൃദയ ദിനം ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്