റീൽസ് ചെയ്യാം, സമ്മാനം നേടാം വിദ്യാർത്ഥികൾക്കായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്റെ മത്സരം
എറണാകുളം ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പദ്ധതിയായ ആരോഗ്യഭേരി യുടെ ഭാഗമായി ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 2 നകം വീഡിയോകൾ അയക്കണം.
ആരോഗ്യഭേരി: വിദ്യാർത്ഥികൾക്കായി റീൽസ് തയ്യാറാക്കൽ മത്സരം; ജൂലൈ 2 വരെ അപേക്ഷിക്കാം
കൊച്ചി: ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ കർമ്മ പദ്ധതിയായ 'ആരോഗ്യഭേരി'യുടെ പ്രചരണാർത്ഥം വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി ഈ റീൽസ് തയ്യാറാക്കൽ മത്സരം നടത്തുന്നത്.
"ആരോഗ്യഭേരി ക്യാമ്പയിനിൽ പങ്കാളികളാകാം: പ്രതിരോധ ശീലങ്ങൾ പാലിച്ചുകൊണ്ട്" എന്നതാണ് മത്സരത്തിന്റെ വിഷയം. താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 2-ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി competitionsdmohekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ വീഡിയോകൾ അയക്കേണ്ടതാണ്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
മത്സര നിബന്ധനകൾ താഴെ പറയുന്നവയാണ്:
30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് തയ്യാറാക്കേണ്ടത്.
വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ മത്സരത്തിൽ പങ്കാളികളാകാം.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകൾ ആരോഗ്യവകുപ്പിന്റെ സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കായി ഉപയോഗിക്കും.
മത്സരത്തിന് സമർപ്പിക്കുന്ന വീഡിയോകളുടെ പകർപ്പാവകാശം (Copyright) ജില്ലാ മെഡിക്കൽ ഓഫീസിന് ആയിരിക്കും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
