​നിർമ്മല കോളേജിന്റെ ഷീ കണക്ട്സ് പദ്ധതി കേരളത്തിന് മാതൃക മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിർമ്മല കോളേജ് ആരംഭിച്ച ഡിജിറ്റൽ സംരംഭകത്വ പ്ലാറ്റ്‌ഫോമായ ഷീ കണക്ട്സ് (SHEconnects) മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

​നിർമ്മല കോളേജിന്റെ ഷീ കണക്ട്സ് പദ്ധതി കേരളത്തിന് മാതൃക മുഖ്യമന്ത്രി വി.ഡി. സതീശൻ
നിർമ്മല കോളേജിന്റെ 'ഷീ കണക്ട്സ്' പദ്ധതി കേരളത്തിന് മാതൃക: മുഖ്യമന്ത്രി വി.ഡി. സതീശൻ
​നിർമ്മല കോളേജിന്റെ ഷീ കണക്ട്സ് പദ്ധതി കേരളത്തിന് മാതൃക മുഖ്യമന്ത്രി വി.ഡി. സതീശൻ
​നിർമ്മല കോളേജിന്റെ ഷീ കണക്ട്സ് പദ്ധതി കേരളത്തിന് മാതൃക മുഖ്യമന്ത്രി വി.ഡി. സതീശൻ
​നിർമ്മല കോളേജിന്റെ ഷീ കണക്ട്സ് പദ്ധതി കേരളത്തിന് മാതൃക മുഖ്യമന്ത്രി വി.ഡി. സതീശൻ

​നിർമ്മല കോളേജിന്റെ 'ഷീ കണക്ട്സ്' പദ്ധതി കേരളത്തിന് മാതൃക: മുഖ്യമന്ത്രി വി.ഡി. സതീശൻ

​മൂവാറ്റുപുഴ: സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിർമ്മല കോളേജ് (ഓട്ടോണമസ്) ആരംഭിക്കുന്ന ഡിജിറ്റൽ സംരംഭകത്വ പ്ലാറ്റ്‌ഫോമായ 'നിർമ്മല ഷീ കണക്ട്സ്' (SHEconnects) കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ഷീ ലീഡ്സ്: വിമൻ എൻട്രപ്രണർഷിപ്പ് കോൺക്ലേവ് 2026'-ന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനും അവരുടെ സംരംഭങ്ങൾക്ക് ആവശ്യമായ മാർഗനിർദേശവും സാമ്പത്തിക-വിപണന പിന്തുണയും ലഭ്യമാക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം വലിയ രീതിയിൽ സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപത്തിനും സംരംഭങ്ങൾ തുടങ്ങുന്നതിനുമായി ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നവരിൽ നിരവധി സ്ത്രീകളുണ്ട്. സമൂഹത്തിൽ വനിതാ സംരംഭകർ വളർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും, നിർമ്മല കോളേജ് മുന്നോട്ടുവെച്ച ഈ മാതൃക കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​നമ്മുടെ സമൂഹവും ഭാഷയും പുരുഷകേന്ദ്രീകൃതമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഈ അവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്ന നല്ലൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഓർമ്മിപ്പിച്ചു.

​ചടങ്ങിൽ 'ഷീ കണക്ട്സ്' പദ്ധതിയുടെയും, ഡിസംബർ 3, 4, 5 തീയതികളിൽ നടക്കുന്ന നിർമ്മല ലിറ്ററേച്ചർ ഫെസ്റ്റിവൽ 'എൻ മൊഴി'യുടെയും ലോഗോ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. മികച്ച വനിതാ സംരംഭകരെ ചടങ്ങിൽ ആദരിച്ചു.

​കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെസ്റ്റിൻ കെ. കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ ഡോ. മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം  എന്നിവർ ആശംസകൾ നേർന്നു. ഡീനും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. നിബു തോംസൺ നന്ദി പറഞ്ഞു.