ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം, സംസ്ഥാനത്ത് വിവിധ നദികളിൽ അലർട്ട്
പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 14 ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മൂവാറ്റുപുഴ : പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനെ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചു. റിസർവോയറിലെ ജലനിരപ്പ് സുരക്ഷിതമായ അളവിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
ആകെയുള്ള 15 ഷട്ടറുകളിൽ 14 എണ്ണവുമാണ് നിലവിൽ തുറന്നിട്ടുള്ളത്. ഇതിൽ 12 ഷട്ടറുകൾ അഞ്ച് മീറ്റർ വീതവും 2 എണ്ണം ആറു മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. ബാരേജിൽ നിന്ന് വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള നദികൾ:
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)
കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (പാല സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ)
പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ)
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള നദികൾ:
എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ)
കർശന നിർദ്ദേശങ്ങൾ
യാതൊരു കാരണവശാലും മേൽപ്പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദ്ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളടങ്ങളിൽ നിന്ന് മാറി താമസിക്കാൻ പൊതുജനങ്ങൾ തയ്യാറാകേണ്ടതാണ്.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
