യുവജനങ്ങൾ അന്ധതാ നിവാരണത്തിൽ പങ്കാളികളാക്കണം ജി. സുധാകരൻ എംഎൽഎ

യുവജനങ്ങളെ അന്ധതാ നിവാരണ ബോധവൽക്കരണ പരിപാടികളുടെ മുൻനിരയിൽ കൊണ്ടുവരണമെന്ന് ജി. സുധാകരൻ എംഎൽഎ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ദേശീയ നേത്രദാന പക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങൾ അന്ധതാ നിവാരണത്തിൽ പങ്കാളികളാക്കണം ജി. സുധാകരൻ എംഎൽഎ
ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണം ഉദ്‌ഘാടനം ജി സുധാകരൻ എം എൽ എ നിർവഹിക്കുന്നു

ദേശീയ നേത്രദാന പക്ഷാചരണം: യുവജനങ്ങളെ അന്ധതാ നിവാരണത്തിൽ പങ്കാളികളാക്കണം; ജി. സുധാകരൻ എംഎൽഎ

ആലപ്പുഴ: യുവജനങ്ങളെ അന്ധതാ നിവാരണ ബോധവൽക്കരണ പരിപാടികളുടെ മുൻനിരയിൽ കൊണ്ടുവരണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പ്രസ്താവിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നേത്രദാനത്തിന്റെ മഹത്വത്തെക്കുറിച്ചും അന്ധത നിവാരണത്തെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ പരമാവധി ബോധവൽക്കരണം സൃഷ്ടിക്കുകയാണ് പക്ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജൻ കെ.ആർ. സ്വാഗതം ആശംസിച്ച ചടങ്ങിൽ ആലപ്പുഴ നഗരസഭ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

​നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ നേത്രദാന സന്ദേശം നൽകുകയും, വാർഡ് കൗൺസിലർ എ.എസ്. കവിത ടീച്ചർ നേത്രദാന സമ്മതപത്രം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഡോ. സി.ബി. മഞ്ജു നേത്രദാന ബോധവൽക്കരണ ക്ലാസ് നയിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി ഒപ്റ്റോമെട്രിസ്റ്റ് ട്രെയിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും സ്കിറ്റും ശ്രദ്ധേയമായി.

​ചടങ്ങിൽ റെസ്പിറേറ്ററി മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ. കെ. വേണുഗോപാൽ, നേത്ര വിഭാഗം മേധാവി ഡോ. സുനിത വി.എസ്., മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ, ജില്ലാ ഓപ്താൽമിക് കോഡിനേറ്റർ ജീന ബീഗം, ജെ.എച്ച്.ഐ. എൻ. ജിജോ, പി.ആർ.ഒ. ബെന്നി അലോഷ്യസ്, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് വി.കെ. സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 എൽ എ നിർവഹിക്കുന്നു