നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് പോത്തുണ്ടി ബോയൻ നഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു.

നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ നഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് മാനസാന്തരത്തിന് യാതൊരു സാധ്യതയുമില്ലെന്നും നിരീക്ഷിച്ചു.

​കൊലപാതകം ആസൂത്രണം ചെയ്തതിന് കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും കോടതിയിൽ ഹാജരാക്കിയിരുന്നു. സുധാകരന്റെ രണ്ട് പെൺകുട്ടികൾക്ക് പ്രതി ഭീഷണിയാണെന്നും, പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്നും വിധിപ്രസ്താവത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചെന്ന വാദം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും, ആത്മഹത്യയെന്ന പ്രതിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും കോടതി കണ്ടെത്തി. 2019-ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സുജിതയുടെ കേസിലെ വിവരങ്ങളും കോടതി പരാമർശിച്ചു. കൃത്യത്തിന് ശേഷവും കൊലപാതകത്തെ പ്രതി ന്യായീകരിക്കുന്ന പ്രവണത ഗൗരവകരമാണെന്നും വിധിയിൽ പറയുന്നു.