ഐ ആം ഗെയിം അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് തിയേറ്ററുകളിൽ
ദുൽഖർ സൽമാൻ നഹാസ് ഹിദായത്ത് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഐ ആം ഗെയിം അഡ്വാൻസ് ബുക്കിംഗിന് വൻ പ്രതികരണം. സെപ്റ്റംബർ 3 ന് ചിത്രം തിയേറ്ററുകളിലെത്തും.
ഐ ആം ഗെയിം' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3-ന് തിയേറ്ററുകളിൽ
കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ 'ഐ ആം ഗെയിം' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മിനിറ്റുകൾക്കകം തന്നെ ബുക്ക് മൈ ഷോ ട്രെൻഡിംഗ് ലിസ്റ്റിലും ചിത്രം ഇടംനേടി.
ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൊച്ചി, തിരുവനന്തപുരം അടക്കമുള്ള പ്രധാന നഗരങ്ങളിൽ ബുക്കിംഗിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രം സെപ്റ്റംബർ 3-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. റിലീസ് ദിനത്തിൽ രാവിലെ 9 മണി മുതൽ കേരളത്തിൽ ഷോകൾ ആരംഭിക്കും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് എത്തുന്നത്.
ഇന്ന് സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. ദുൽഖർ സൽമാൻ്റെ കരിയറിലെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും, ജേക്സ് ബിജോയ് ഈണം നൽകിയ 'ഹൈ സ്റ്റേക്ക്സ്', 'മഴവില്ലായേ', 'ലൂസർ' എന്നീ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്. 12.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് സ്വന്തമാക്കിയത്.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം: സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, എഡിറ്റിംഗ്: ചമൻ ചാക്കോ, ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ