സെൻസർ കുരുക്ക് രഘുറാം സിനിമ റിലീസ് മാറ്റി
സെൻസർ കുരുക്ക് രഘുറാം റിലീസ് മാറ്റി പുതിയ തീയതി ഉടൻ
സെൻസർ കുരുക്ക്: 'രഘുറാം' റിലീസ് മാറ്റി; പുതിയ തീയതി ഉടൻ
കൊച്ചി: ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'രഘുറാം' സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് റിലീസ് മാറ്റി. ജനുവരി 30 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസാണ് അനിശ്ചിതത്വത്തിലായത്. സെൻസർ ബോർഡിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നിർമാതാവ് ക്യാപ്റ്റൻ വിനോദ് അറിയിച്ചു.
സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് നടൻ ആദിഷ് ബാലയ്‌ക്കൊപ്പം രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. സെൻസർ നടപടികൾ പൂർത്തിയാക്കി പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ സൈനു ചാവക്കാടൻ പറഞ്ഞു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
