ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി വൈറ്റിലയിൽ സ്ഥാപനം അടപ്പിച്ചു
എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും ചേർന്ന് ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധന തുടങ്ങി. വൈറ്റിലയിൽ നടത്തിയ പരിശോധനയിൽ ഒരു കട അടപ്പിച്ചു, 3 കടകൾക്ക് പിഴ ചുമത്തി.
കൊച്ചിയിൽ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധന തുടക്കമായി; വൈറ്റിലയിൽ തട്ടുകട അടപ്പിച്ചു
വൈറ്റില (എറണാകുളം): ഓണാഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചി നഗരത്തിലെ ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും സംയുക്തമായി പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഓഗസ്റ്റ് 11-ന് വൈകീട്ട് വൈറ്റില ഭാഗത്തെ 10 സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു തട്ടുകട അടപ്പിച്ചു.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 3 കടകൾക്ക് 14,500 രൂപ പിഴ ചുമത്തി. കൂടാതെ, കുടിവെള്ള പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാതിരുന്ന 6 കടകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് റൈഡ് സംഘടിപ്പിച്ചത്.
ആഹാരപാനീയങ്ങൾ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ. ഷാഹിർ ഷാ ആർ നിർദ്ദേശിച്ചു. പരിശോധനയോടൊപ്പം ഹോട്ടലുടമകൾക്കും ജീവനക്കാർക്കും ബോധവത്കരണം നൽകുകയും, പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ കടകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വരുന്ന ദിവസങ്ങളിൽ കൊച്ചിയുടെ മറ്റ് പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഡി.എം.ഒ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ സന്തോഷ് കെ.റ്റി, ബാബു എം.ആർ, ഫുഡ് സേഫ്റ്റി ഓഫീസർ ആദർശ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖില, സ്വപ്ന, അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
