വിക്രം 1 റോക്കറ്റ് ദൗത്യത്തിലെ മലയാളി സാന്നിധ്യം എൻജിനീയർമാരുടെ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
സ്കൈറൂട്ട് എയറോസ്പേസിന്റെ വിക്രം 1 റോക്കറ്റ് വിക്ഷേപണ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാരുടെ സംഘം മുഖ്യമന്ത്രി വി.ഡി. സതീശനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി.
മലയാളി തിളക്കത്തിൽ 'വിക്രം 1': ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളായ എൻജിനീയർമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ 'വിക്രം 1' ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ദൗത്യത്തിൽ പങ്കാളികളായ 14 അംഗ മലയാളി സംഘത്തിലെ ഏഴുപേർ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ചരിത്രപരമായ ഈ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ വലിയ സംഭാവന കേരളത്തിന് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോക്കറ്റിന്റെ നിർമാണം, ഗുണനിലവാരം ഉറപ്പാക്കൽ, സാങ്കേതിക നിയന്ത്രണം തുടങ്ങിയ വിവിധ മേഖലകളിൽ ഈ യുവ എൻജിനീയർമാർ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തും തടസ്സമില്ലാതെ എഴുതാൻ കഴിവുള്ള പ്രത്യേക 'സ്പേസ് പേന'യും ശുഭാൻഷു ശുക്ല രചിച്ച 'ദ സെക്കൻഡ് ഓർബിറ്റ്' എന്ന പുസ്തകവും സംഘം മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകി.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
