പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു എന്ന് അധിക്ഷേപം വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടു
സൗജന്യ യാത്ര നൽകുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് അപമാനിച്ചതായും സ്റ്റോപ്പിൽ നിർത്താതെ ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടതായും പരാതി.
പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു'; വിദ്യാർഥിനിയെ അപമാനിച്ച് ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടതായി പരാതി
മൂന്നാർ: പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്രാ സൗകര്യം നൽകുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയെ ജീവനക്കാർ അപമാനിച്ച് വഴിയിൽ ഇറക്കിവിട്ടതായി പരാതി. തോക്കുപാറ സ്കൂളിലെ ദേവികുളം സ്വദേശിനിയായ വിദ്യാർഥിയാണ് കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൂന്നാറിൽനിന്ന് തേനിക്ക് പോകുന്ന പ്രിയദർശിനി ബസിലാണ് പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യാറുള്ളത്. പതിവുപോലെ വെള്ളിയാഴ്ചയും ദേവികുളം സിഎസ്ഐ പള്ളിക്ക് സമീപം ബസ് നിർത്താൻ കുട്ടി ആവശ്യപ്പെട്ടു. എന്നാൽ, ‘പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു’ എന്ന് ആക്ഷേപിച്ച് കണ്ടക്ടർ കുട്ടിയെ അപമാനിക്കുകയും ബസ് നിർത്താൻ വിസമ്മതിക്കുകയുമായിരുന്നു.
തുടർന്ന് ബസ് നിർത്തണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും ചേർന്ന് വീണ്ടും അപമാനിക്കുകയും പതിവ് സ്റ്റോപ്പിൽനിന്ന് ഒരു കിലോമീറ്ററോളം അകലെ ബസ് നിർത്തി കുട്ടിയെ ഇറക്കിവിടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വൈകിയിട്ടും മകൾ വീട്ടിലെത്താത്തതിനെത്തുടർന്ന് ആശങ്കയിലായ രക്ഷിതാക്കൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുട്ടി നടന്നു വരുന്നത് കണ്ടത്. തുടർന്ന് കുട്ടി വിവരം അറിയിച്ചതോടെ രക്ഷിതാക്കൾക്കൊപ്പം എത്തി കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകുകയായിരുന്നു
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു എന്ന് അധിക്ഷേപം വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടു
വയനാട് ടൗൺഷിപ്പ് പദ്ധതി രണ്ടാം ഘട്ടത്തിലെ 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
2. 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച തിരുവാങ്കുളം വയലിൽ റോഡ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റയ്ക്ക് പൊൻകിരീടം, വയനാടിന് ആധിപത്യം കളിക്കളം 2026 ന് ആവേശക്കൊടിയിറക്കം
പതിനൊന്നാം വയസ്സിൽ ഇരട്ട സ്വർണവേഗം കളിക്കളം ട്രാക്കിലെ കുട്ടി ചാമ്പ്യനായി ശിവന്യ