ആലുവയിൽ വൻ മണൽ വേട്ട നാല് യന്ത്രവൽകൃത വള്ളങ്ങളും ടിപ്പർ ലോറിയും പിടികൂടി, 18 പേർക്കെതിരെ കേസ്

ആലുവ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര കടവുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത മണൽ കടത്തിന് ഉപയോഗിച്ച നാല് എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങളും ടിപ്പർ ലോറിയും പിടിച്ചെടുത്തു. 18 പേർക്കെതിരെ പോലീസ് കേസെടുത്തു.

ആലുവയിൽ വൻ മണൽ വേട്ട നാല് യന്ത്രവൽകൃത വള്ളങ്ങളും ടിപ്പർ ലോറിയും പിടികൂടി, 18 പേർക്കെതിരെ കേസ്
ആലുവയിൽ പിടിച്ചെടുത്ത മണൽവാരൽ വഞ്ചികൾ

ആലുവയിൽ വൻ മണൽവേട്ട; നാല് യന്ത്രവൽകൃത വള്ളങ്ങളും ടിപ്പർ ലോറിയും പിടികൂടി, 18 പേർക്കെതിരെ കേസ്

ആലുവ: അനധികൃത മണൽ കടത്തിനെതിരെ ആലുവയിൽ പോലീസിൻ്റെ ശക്തമായ നടപടി. ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ഭാഗങ്ങളിലെ കടവുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മണൽ കടത്താൻ ഉപയോഗിച്ചിരുന്ന എഞ്ചിൻ ഘടിപ്പിച്ച നാല് വള്ളങ്ങളും ഒരു ടിപ്പർ ലോറിയും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മണൽ കടത്തുസംഘത്തിലെ കണ്ടാലറിയാവുന്ന 18 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

​പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ സി.ഐ പി.എം. ഷെമീറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കടവുകളിൽ നിന്നും ഊറ്റിയെടുക്കുന്ന മണൽ ടിപ്പർ ലോറികളിൽ കയറ്റി കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രധാനമായും കടത്തിക്കൊണ്ടുപോകുന്നതെന്ന് പോലീസ് കണ്ടെത്തി.

​പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും മേഖലയിൽ അനധികൃത മണൽ കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും സി.ഐ പി.എം. ഷെമീർ അറിയിച്ചു.