കേരളത്തിന്റെ പവർഹൗസുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിക്കണം; കൊച്ചിയിൽ അടിയന്തര യോഗവുമായി മന്ത്രി സണ്ണി ജോസഫ്

എറണാകുളം, ഇടുക്കി ജില്ലകളിലെ വൈദ്യുതി വിതരണ പ്രശ്നങ്ങളും സോളാർ പ്രതിസന്ധിയും പരിഹരിക്കാൻ മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ അടിയന്തര അവലോകന യോഗം ചേർന്നു.

കേരളത്തിന്റെ പവർഹൗസുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിക്കണം; കൊച്ചിയിൽ അടിയന്തര യോഗവുമായി മന്ത്രി സണ്ണി ജോസഫ്
ഇടുക്കി, എറണാകുളം ജില്ലകളിലെ എം പി എം എൽ എ മാർ അടക്കമുള്ള ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൈദ്യതി മേഖലയുമായി ബന്ധപ്പെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അവലോകനയോഗത്തിൽ വൈദ്യുതി പരിസ്ഥിതി പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നു.
കേരളത്തിന്റെ പവർഹൗസുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിക്കണം; കൊച്ചിയിൽ അടിയന്തര യോഗവുമായി മന്ത്രി സണ്ണി ജോസഫ്
കേരളത്തിന്റെ പവർഹൗസുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിക്കണം; കൊച്ചിയിൽ അടിയന്തര യോഗവുമായി മന്ത്രി സണ്ണി ജോസഫ്
കേരളത്തിന്റെ പവർഹൗസുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിക്കണം; കൊച്ചിയിൽ അടിയന്തര യോഗവുമായി മന്ത്രി സണ്ണി ജോസഫ്
കേരളത്തിന്റെ പവർഹൗസുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിക്കണം; കൊച്ചിയിൽ അടിയന്തര യോഗവുമായി മന്ത്രി സണ്ണി ജോസഫ്

​വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം: മന്ത്രി സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ തടസ്സങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ കൊച്ചിയിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി എന്നും, കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

​വൈദ്യുതിയുടെ ദുരുപയോഗം കർശനമായി തടയേണ്ടതുണ്ടെന്ന് മന്ത്രി യോഗത്തിൽ ഓർമ്മിപ്പിച്ചു. പകൽ സമയത്തും തെരുവ് വിളക്കുകൾ കത്തുന്നതായി വ്യാപക പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ, വൈദ്യുതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗത്തിൽ നിർദ്ദേശം നൽകി. ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാൻ കെ.എസ്.ഇ.ബി ഓഫീസുകൾ കൂടുതൽ ജാഗ്രത പുലർത്തണം. കാലവർഷം ആരംഭിച്ചതോടെ മരം വീണും പോസ്റ്റുകൾ ഒടിഞ്ഞും ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം. വൈദ്യുത രംഗത്ത് വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആരും അതിന്റെ ഇരകളാകാൻ പാടില്ലെന്നാണ് സർക്കാരിന്റെ നയം. അർഹമായ നഷ്ടപരിഹാരം നൽകി, ചർച്ചകളിലൂടെയും ജനങ്ങളുടെ സഹകരണത്തോടെയും മാത്രമേ വികസനവുമായി മുന്നോട്ട് പോകൂ എന്ന് മന്ത്രി വ്യക്തമാക്കി.

​നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ട് കണക്റ്റിവിറ്റി റോഡുകളിലൊന്നായ കണ്ടെയ്നർ ടെർമിനൽ റോഡിലെ സട്രീറ്റ് ലൈറ്റിങ് പദ്ധതി പ്രതിസന്ധിയിലാണെന്ന് യോഗത്തിൽ പങ്കെടുത്ത ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടി. ഈ റൂട്ടിൽ വെളിച്ചമില്ലാത്തത് മൂലം രൂക്ഷമായ അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. മൂലമ്പള്ളി, കടമക്കുടി, ചേരാനല്ലൂർ, ഏലൂർ മുൻസിപ്പാലിറ്റി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടിലെ ഈ സുരക്ഷാ ഭീഷണിക്ക് അടിയന്തര പരിഹാരം കാണണം. സട്രീറ്റ് മെയിൻ ലൈൻ വലിക്കുന്നതിന് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കാത്തതിനാൽ ഇതിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

​റോഡുകളിലും ഇലക്ട്രിസിറ്റി പോസ്റ്റുകളിലും കേബിളുകൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് വലിയൊരു പ്രശ്നമാണെന്ന് കൊച്ചി മേയർ വി.കെ മിനിമോൾ യോഗത്തിൽ പറഞ്ഞു. കെ.എസ്.ഇ.ബി പോസ്റ്റുകളിൽ പണം വാങ്ങി കേബിൾ ഇടാൻ അനുവദിക്കുമ്പോൾ, ഇത് ആരൊക്കെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അറിവില്ല. എന്നാൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇതിന്റെ ബാധ്യത മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കാണ് വരുന്നത്. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയന്ത്രണം നൽകണമെന്നും മേയർ ആവശ്യപ്പെട്ടു.

​ഹരിത ഊർജ്ജ മാറ്റത്തിന്റെ ഭാഗമായി വീടുകളിൽ 5 കെ.വി വരെ സോളാർ പാനലുകൾ സ്ഥാപിച്ച ഉപഭോക്താക്കൾ നേരിടുന്ന ട്രാൻസ്ഫോർമർ കപ്പാസിറ്റി അപര്യാപ്തത അടിയന്തിരമായി പരിഹരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൂടാതെ, മൂവാറ്റുപുഴ ആറിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി 'റൂൾ കർവ്' തീരുമാനിക്കുക, കുട്ടമ്പുഴ കേന്ദ്രീകരിച്ച് പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കുക, ഇഞ്ചത്തൊട്ടി അടക്കമുള്ള പ്രദേശങ്ങളിൽ പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുക, കെ.എസ്.ഇ.ബിയിലെ കടുത്ത ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക, കോതമംഗലം നിയോജകമണ്ഡലത്തിലെ ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക തുടങ്ങിയ വിവിധ വിഷയങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.

​യോഗത്തിൽ എം.എൽ.എമാരായ ദീപക് ജോയി, ടി.ജെ വിനോദ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മിണി, ഉമാ തോമസ്, സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ കെ.ആർ രാജീവ്, ട്രാൻസ്മിഷൻ ഡയറക്ടർ എസ്. ശിവദാസ്, ജനറേഷൻ ചീഫ് എഞ്ചിനീയർ ജി. അനിൽകുമാർ തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.