കേരളത്തിന്റെ ജലോത്സവങ്ങൾ ലോകശ്രദ്ധയിലേക്ക് ചമ്പക്കുളം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

കേരളത്തിലെ ജലോത്സവങ്ങളെ ലോക ടൂറിസത്തിന്റെ പ്രധാന ആകർഷണമായി അവതരിപ്പിക്കുമെന്നും ചമ്പക്കുളം മൂലം വള്ളംകളിയുടെ ഗ്രാൻ്റ് വർധിപ്പിക്കുമെന്നും ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. 2026 ലെ ചമ്പക്കുളം വള്ളംകളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ജലോത്സവങ്ങൾ ലോകശ്രദ്ധയിലേക്ക് ചമ്പക്കുളം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്
കേരളത്തിന്റെ ജലോത്സവങ്ങൾ ലോകശ്രദ്ധയിലേക്ക്; ചമ്പക്കുളം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

ജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും; ചമ്പക്കുളം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

ആലപ്പുഴ: കേരളത്തിന്റെ തനത് ജലോത്സവങ്ങളെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ പ്രധാന ആകർഷണമായി ഉയർത്തിക്കൊണ്ടുവരുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. പമ്പാനദിയിൽ അരങ്ങേറിയ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്പക്കുളം മൂലം വള്ളംകളിക്ക് സർക്കാർ നൽകി വരുന്ന ഗ്രാൻ്റ് വർധിപ്പിക്കാൻ തീരുമാനിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

​കേരളത്തിലെ ജലോത്സവ സീസണിന് തുടക്കം കുറിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. ഇവ കേവലമൊരു മത്സരം മാത്രമല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിൻ്റെ ജല നാഗരികതയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിൻ്റെ ചരിത്രത്തിലേയ്ക്കുള്ള ഒരു യാത്ര കൂടിയാണിത്. അതുകൊണ്ടുതന്നെ സർക്കാർ ജലോത്സവങ്ങളെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) ഈ വർഷം മുതൽ കൂടുതൽ ജനകീയവും മെച്ചപ്പെട്ടതുമായ നിലയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചമ്പക്കുളത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റെജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരുന്നു. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഔദ്യോഗിക പതാക ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ ഉയർത്തി. മത്സരവിജയികൾക്കുള്ള സമ്മാനദാനം മന്ത്രി പി. സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി, റെജി ചെറിയാൻ എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിച്ചു.

​ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജി. എച്ച്. യതീഷ്ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും ജലോത്സവത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.